മോഹന്‍ലാലിന് ആനയെയും ആള്‍ക്കൂട്ടത്തെയും ഭയമാണ്; അനുഭവം പറഞ്ഞ് ഷാജി കൈലാസ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രമാണ് ആറാം തമ്പുരാന്‍. ഷാജി കൈലാസാണ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജഗന്നാഥന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിത്. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ മോഹന്‍ലാലിന്റെ ആനഭയം മനസിലായതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഷാജി കൈലാസ്.

‘ആറാം തമ്പുരാന്റെ ക്ലൈമാക്സ് സീനില്‍ ഒന്‍പതു ആനകളെ വച്ചാണ് ഷൂട്ട് ചെയ്തത്. അപ്പോഴൊന്നും ലാല്‍ അതിന്റെ മുമ്പില്‍ പോലും എത്തിയിട്ടില്ല. പകരം എന്റെ പിറകില്‍ വന്ന്, എന്നെപിടിച്ചു നിന്നുകൊണ്ട് അദ്ദേഹം പറയും, ‘ ആ ആനയുടെ നോട്ടം കണ്ടോ, അതെന്നെ ആക്രമിക്കും’ എന്ന്.’

‘അതുപോലെ ആള്‍ക്കൂട്ടത്തേയും ലാലിനു ഭയമാണ്. ഒരുപാട് ആള്‍ക്കൂട്ടമുണ്ടായാല്‍ അദ്ദേഹം വന്നവഴിയേ പോകും. അവിടെ അദ്ദേഹത്തിനു ഡിസ്‌കംഫേര്‍ട്ടാണ്. ആള്‍ക്കൂട്ടത്തിനു മുന്നില്‍ നിന്ന് അഭിനയിക്കുന്നതിലല്ല, മറിച്ച് ഞെങ്ങിഞെരുങ്ങി നിന്ന് അവര്‍ ഷൂട്ടിംഗ് കാണുന്നത് എന്തോ ശ്വാസം മുട്ടലു പോലെയാണ് മോഹന്‍ലാലിന്’ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ് പറഞ്ഞു.