'ഒരു ബന്ധത്തിലും കെമിസ്ട്രി പാടില്ല, അതു തിരഞ്ഞു പോകരുത്'

വിവാഹജീവിതം ലോകത്തിലെ  വലിയ അദ്ഭുതമായിട്ടാണ്  തോന്നുന്നതെന്ന് മോഹൻലാൽ. വനിതയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

ഒരു ബന്ധത്തിലും കെമിസ്ട്രി പാടില്ല, അതു തിരഞ്ഞു പോകരുത്. പ്രത്യേകിച്ച് വിവാഹബന്ധത്തിൽ. ആ  അറിവില്ലായ്മയാണ് അതിന്റെ ഭംഗി. വിവാഹജീവിതം ലോകത്തിലെ  വലിയ അദ്ഭുതമായിട്ടാണ്  തോന്നുന്നത്.

ഭാര്യയും ഭർത്താവും സ്വഭാവ വൈചിത്ര്യങ്ങളുള്ള രണ്ടു ജീവികളാെണന്ന സത്യം മനസ്സിലാക്കിയാൽ പിന്നെ, കുഴപ്പമില്ല. ആ സ്വഭാവഘടന മാറ്റാൻ നോക്കിയാൽ നമ്മൾ നമ്മളല്ലാതായി പോകില്ലേ…ഒരാളുടെ നല്ലതു മാത്രം ഇഷ്ടപ്പെട്ടാൽ പോര.  അയാളുടെ സ്വഭാവത്തിലെ എല്ലാ ഭാവങ്ങളെയും സ്നേഹിക്കാനാകണം.  മോഹൻലാൽ പറഞ്ഞു.

കുഞ്ഞുകുഞ്ഞിഷ്ടങ്ങളെ തിരിച്ചറിഞ്ഞ് അതു വളർത്തി കൊണ്ടു പോയാൽ ജീവിതത്തിന്റെ നിറം കൂടും. ഒരു ചെറിയ തലവേദന വരുമ്പോൾ കൊടുക്കുന്ന കരുതലും പ രിഗണനയും അത്രയ‌ും മതി സന്തോഷത്തിന്. ഞാൻ ഒരൊറ്റ കാര്യമേ ചെയ്യാറുള്ളൂ. 99 ശതമാനവും സത്യം പറയാന്‍ ശ്രമിക്കും. ഒരു ശതമാനം  നമ്മൾ ഹ്യൂമറായാണ് കാണുന്നത്. അതിലെ തമാശ അതുപോലെ മനസ്സിലാക്കാൻ ആയില്ലെങ്കിലോ…പൊസസീവ്നെസ് ഒരു ബന്ധത്തിലും  പാടില്ല, പ്രേമവും പാടില്ല, പ്രണയിക്കുകയേ ചെയ്യാവൂ… അദ്ദേഹം കൂട്ടിച്ചേർത്തു.