ഇത്തവണ സെലിബ്രിറ്റികളില്ല; ബിഗ് ബോസ് സീസണ്‍ മൂന്നിന്റെ വിശേഷങ്ങളുമായി മോഹൻലാൽ

ബിഗ് ബോസ് സീസണ്‍ മൂന്നില്‍ പങ്കെടുക്കുന്നത് സെലിബ്രിറ്റികളല്ല, പകരം ജീവിതാനുഭവങ്ങളുള്ള വ്യക്തികളാണെന്ന് നടന്‍ മോഹന്‍ലാല്‍. അതുകൊണ്ടാണ് ഈ സീസണിനെ സീസണ്‍ ഓഫ് ഡ്രീമേഴ്‌സ് എന്ന പേരിട്ടിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ വാക്കുകള്‍: ”ഇത്തവണ കൂടുതലും യുവാക്കളാണ് ഷോയില്‍ പങ്കെടുക്കുന്നത്. സെലിബ്രിറ്റികളില്ല. വളരെ അധികം ജീവിതത്തെ കണ്ട് പഠിച്ച, വളരെയധികം സ്വപ്‌നങ്ങളുള്ള ആള്‍ക്കാരാണ് ഇത്തവണ.

അതിനാലാണ് ഈ സീസണിനെ സീസണ്‍ ഓഫ് ഡ്രീമേഴ്‌സ് എന്ന പേരിട്ടിരിക്കുന്നത്. ജീവിതത്തില്‍ ഇങ്ങനെയൊക്കെ ആവണമെന്ന് ആഗ്രഹമുള്ളവരാണ് പങ്കെടുക്കുന്ന എല്ലാവരും. ഇതുപോലെയൊരു പ്ലാറ്റ്‌ഫോം അവര്‍ക്ക് കിട്ടുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ്.