അവർ രണ്ടു പേരും അച്ഛനായി അഭിനയിക്കുമ്പോൾ മാത്രമാണ് എനിക്ക് മകനായി സംതൃപ്തിയോടെ നടിച്ച്‌ ഫലിപ്പിക്കാന്‍ സാധിച്ചത്

മഹാനടൻ തിലകന്റെയും നെടുമുടി വേണുവിന്റെയും മകനായി അഭിനയിച്ചപ്പോഴുള്ള സംതൃപ്തിയെ കുറിച്ച്‌ മോഹൻലാല്‍ പറയുന്ന വാക്കുകൾ  സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇപ്രകാരമാണ്… ‘അച്ഛനായിട്ടല്ല, മകനായിട്ടാണ് ഞാന്‍ ഏറെയും അഭിനയിച്ചിട്ടുള്ളത്.

എന്റെ അച്ഛനായി തിലകന്‍ ചേട്ടനും വേണു ചേട്ടനും (നെടുമുടി വേണു) പലതവണ അഭിനയിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് പേരുമായി ചേര്‍ന്ന്
അഭിനയിക്കുമ്പോഴും എനിക്ക് മകന്‍ എന്ന കഥാപാത്രത്തെ സംതൃപ്തിയോടെ നടിച്ച്‌ ഫലിപ്പിക്കാന്‍ സാധിച്ചു’.