എന്നെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചാണ് അവരുടെ  ചർച്ച:  എൻ.ടി.ആർ ആരാധകർക്ക് എതിരെ നടി

തെലുങ്കു നടൻ ജൂനിയർ എൻടിആറിനെ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിൽ നടി മീര ചോപ്രയ്ക്ക് ബലാത്സംഗ ഭീഷണി.  നടന്റെ ആരാധകരാണ് ഇവരെ അവഹേളിക്കുന്നത്.

ട്വീറ്റിൽ ജൂനിയർ എൻടിആറിനെ ടാഗ് ചെയ്ത നടി ആരാധകരുടെ ആക്രമണത്തെ കുറിച്ചും നടി പറയുന്നു. താങ്കളെക്കാൾ മഹേഷ് ബാബുവിന‍െ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതിന്റെ പേരിലാണ് ഈ രീതിയിലുള്ള ആക്രമണം നേരിടേണ്ടി വന്നതെന്നും, ഇത്തരം ആരാധകരുള്ളതിൽ താങ്കൾ അഭിമാനിക്കുന്നുണ്ടോയെന്നും മീര ചോപ്ര ട്വീറ്റിൽ ചോദിക്കുന്നു.

ജൂനിയർ എൻടിആറിന്റെ ആരാധികയല്ലെന്ന് പറഞ്ഞാൽ, ബലാത്സംഗവും കൊലപാതകവും കൂട്ടബലാത്സംഗവും നേരിട്ടേക്കാമെന്ന് പെൺകുട്ടികളോടായി മീര ചോപ്ര പറയുന്നു.