സഹപ്രവര്‍ത്തക ബലം പ്രയോഗിച്ച് പരസ്യമായി ചുണ്ടില്‍ ചുംബിച്ചു; വ്യത്യസ്തമായ മീ ടൂ അനുഭവം പങ്കുവെച്ച് നടി കനീസ് സൂര്‍ക്ക

Gambinos Ad
ript>

സ്ത്രീകള്‍ പുരുഷന്മാരായ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന ‘മീ ടൂ’ ക്യാമ്പയിന്‍ വ്യാപകമാവുകയാണ്. ഇപ്പോഴിതാ വ്യത്യസ്തമായൊരു ആരോപണവുമായി നടി കനീസ് സൂര്‍ക്ക. ബോളിവുഡ് കോമഡി താരവും സഹപ്രവര്‍ത്തകയുമായ അതിഥി മിത്തലിനെതിരെയാണ് കനീസ് ആരോപണമുന്നയിച്ചിരിക്കുന്നത്. 2016 ല്‍ നടന്ന സംഭവമാണ് കനീസ് സൂര്‍ക്ക തുറന്ന് പറഞ്ഞത്. സ്റ്റേജ് ഷോ നടക്കുന്നതിനിടെ അതിഥി സ്റ്റേജില്‍ കയറി വന്ന് തന്നെ ബലമായി ചുണ്ടില്‍ ചുംബിച്ചുവെന്നാണ് കനീസ് സൂര്‍ക്കയുടെ ആരോപണം.

Gambinos Ad

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു ഹാസ്യപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. നൂറുകണക്കിന് ആളുകള്‍ നിറഞ്ഞ സദസിനു മുന്നില്‍ വെച്ച്, ആദിതി മിത്തല്‍ സ്റ്റേജില്‍ കയറി വന്ന് എന്റെ ചുണ്ടില്‍ ശക്തമായി ചുംബിച്ചു.’: താന്‍ ആകെ ഞെട്ടിത്തരിച്ചു പോയെന്ന് പറയുന്ന കനീസ് ഓരോ വ്യക്തിയ്ക്കും അതിരുകളുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു.

നിരവധി പ്രമുഖരാണ് മീടൂ ഹാഷ്ടാഗില്‍ ലൈംഗിക പീഡനാരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. നാന പടേക്കര്‍, കൈലാഷ് ഖേര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളില്‍ തുടങ്ങി ചേതന്‍ ഭഗത്തിനെതിരെയും മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.