ആസിഫിനെ കണ്ടപ്പോൾ  ഞാൻ പേടിച്ചു പോയി, "നീ പേടിക്കാതെ ഇരിക്ക് ഇതൊക്കെ ഞാൻ കുറച്ചോളാം"എന്നായിരുന്നു ഉറപ്പ്

റേഡിയോ ജോക്കി, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെല്‍ദോ’. ചിത്രത്തിലെ നായകനായി ആസിഫ് എത്തിയതിനെക്കുറിച്ച് മാത്തുക്കുട്ടി  പറയുന്നതിങ്ങനെ.
ആദ്യം പുതിയ പിള്ളേരെ വച്ച് ചെയ്താലോ എന്നാണ് ആലോചിച്ചത്, പക്ഷേ അവസാനം ചെന്നെത്തിയത് ആസിയിലാണ് (ആസിഫലി). എടാ, നമുക്ക് പെട്ടെന്ന് ചെയ്യാം എന്ന് ആസി പറഞ്ഞു. അവൻ സമീപകാലത്ത് ചെയ്ത സിനിമകളെല്ലാം നമ്മുടെ ഉള്ളിൽ കൊത്തിവച്ച ചിത്രങ്ങളാണ്. ഞാൻ കഥ പറഞ്ഞ സമയത്ത് അവൻ നോമ്പോക്കെ എടുത്ത് നല്ല നീറ്റ് ആയി, ക്ലീൻ ആയി ഇരിക്കണ സമയത്താണ്. ഏന്നേരം എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല, എനിക്കുറപ്പായിരുന്നു അവന് ഈസിയായി കുഞ്ഞെൽദോ ആവാൻ കഴിയുമെന്ന്.
പക്ഷേ പിന്നീട് ഞാൻ അവനെ കാണുന്നത് കെട്ട്യോളാണെന്റെ മാലാഖയുടെ ലൊക്കേഷനിവാണ്. ആ സമയത്ത് ഞാൻ കാണുമ്പോൾ കവിളൊക്കെ തുടുത്ത്, പറ്റെ മുടിയൊക്കെ വെട്ടി, കൊമ്പൻ മീശയും കുടവയറുമായി നിൽക്കുന്ന ഒരാൾ. ഞാൻ പേടിച്ചു പോയി. ഇതാണോ എന്റെ കുഞ്ഞെൽദോ എന്ന അമ്പരപ്പായിരുന്നു. ഇതെന്താ അളിയാ എന്ന് ചോദിച്ചപ്പോൾ”നീ പേടിക്കാതെ ഇരിക്ക് ഇതൊക്കെ ഞാൻ കുറച്ചോളാം”എന്ന് ആസി ഉറപ്പ് നൽകി. എന്റെ കുഞ്ഞെൽദോ ആകാൻ അവൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. മാത്തുക്കുട്ടി പറഞ്ഞു.