മാസ്റ്റര്‍പീസിനായി ശരീരഭാരം കുറച്ചു, പുതിയ ലുക്ക് കണ്ടെത്തിയത് മമ്മൂട്ടി തന്നെ

തന്റെ രണ്ടാമത്തെ ചിത്രമായ മാസ്റ്റര്‍പീസിനായി മമ്മൂട്ടി ശരീരഭാരം കുറിച്ചെന്ന് സംവിധായകന്‍ അജയ് വാസുദേവന്‍. തിരക്കഥയിലുള്ള കഥാപാത്രത്തെക്കിറിച്ച് വിശദീകരിച്ചപ്പോള്‍ അതിന് അനുയോജ്യമായ ശരീരഘടന നിര്‍ദ്ദേശിച്ചത് മമ്മൂട്ടി തന്നെയാണെന്നും അജയ് വാസുദേവ് പറഞ്ഞു. ഏതാണ്ട് 12 ദിവസത്തോളം എടുത്താണ് കോളജ് ഗ്രൗണ്ടിലെ ഫൈറ്റ് സീനുകളും മറ്റും ഷൂട്ട് ചെയ്ത് തീര്‍ത്തത്. പൊരിവെയ്‌ലത്തായിരുന്നു മമ്മൂട്ടിയുടെ ഫൈറ്റിംഗ് രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും അജയ് പറഞ്ഞു.

സ്ഥിരം സംഘട്ടനരംഗങ്ങളില്‍നിന്ന് വ്യത്യസ്തത കൊണ്ടു വരുന്നതിനായി ആറ് സ്റ്റണ്ട് മാസ്റ്റര്‍മാരുടെ സേവനമാണ് അജയ് വാസുദേവ് ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍മാര്‍ക്ക് വലിയ സ്ഥാനമുണ്ടെന്നും അജയ് തിരിച്ചറിയുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിരിക്കും ഒരു സിനിമയ്ക്ക് ആറ് സ്റ്റണ്ട് മാസ്റ്റര്‍മാര്‍. കനല്‍കണ്ണന്‍, സ്റ്റണ്ട് സില്‍വ, സ്റ്റണ്ട് ശിവ, സിരുത്തൈ ഗണേഷ്, ജോളി സെബാസ്റ്റിയന്‍, മാഫിയാ ശശി എന്നിവരാണ് മാസ്റ്റര്‍പീസിലെ സ്റ്റണ്ട് മാസ്റ്റര്‍മാര്‍.

മമമൂട്ടിയെ നായകനാക്കി തന്നെ തന്റെ രണ്ടാമത്തെ ചിത്രവും സംവിധാനം ചെയ്യാന്‍ സാധിക്കുന്നതിന്റെ സന്തോഷം അജയ് വാസുദേവനിനുണ്ട്. ഈ രണ്ട് ചിത്രങ്ങളും മമ്മൂട്ടിയുടെ മാസ് വേഷങ്ങളാണ്. രാജാധിരാജയായിരുന്നു അജയ് വാസുദേവിന്റെ ആദ്യ ചിത്രം.

എഡ്ഡി എന്ന കോളജ് അധ്യാപകനായാണ് മമ്മൂട്ടി മാസ്റ്റര്‍പീസില്‍ അഭിനയിക്കുന്നത്. ഇത് ഗുണ്ടാ അധ്യാപകനാണെന്ന് ട്രെയിലറില്‍ പറയുന്നുണ്ട്. അതില്‍നിന്ന് തന്നെ ചിത്രത്തിന്റെ സ്വഭാവം മനസ്സിലാക്കാം.

Read more

ഉണ്ണി മുകുന്ദന്‍, മുകേഷ്, ഗോകുല്‍ സുരേഷ്, പൂനം ബാജ്‌വ, വരലക്ഷ്മി ശരത് കുമാര്‍, ദിവ്യാ പിള്ള, മഹിമ നമ്പ്യാര്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.