മലയാളം വായിക്കാൻ അറിയില്ല: ട്രോൾ വിവാദത്തിൽ മന്യയുടെ മറുപടി

Advertisement

വാസു അണ്ണൻ ട്രോൾ വിവാദത്തില്‍ പ്രതികരണവുമായി മന്യ.  മലയാളം വായിക്കുവാൻ അറിയില്ലാത്തതിനാൽ ആ ട്രോളുകളിൽ എന്താണ് എഴുതിയതെന്ന് മനസ്സിലായിരുന്നില്ലെന്ന് മന്യ പറഞ്ഞു.

‘ എനിക്ക് മലയാളം വായിക്കുവാൻ അറിയില്ല. അതുകൊണ്ട് തന്നെ ആ ട്രോളുകൾ എനിക്ക് മനസ്സിലായതുമില്ല. എല്ലാ ട്രോളും ഞാൻ കണ്ടിരുന്നില്ല. ആകെ കണ്ടത് ആ കുടുംബചിത്രമാണ്. എന്നാൽ ഇത് വലിയ സാമൂഹിക പ്രശ്നമാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.’–മന്യ പറയുന്നു.

കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ സായികുമാര്‍ അവതരിപ്പിച്ച വാസു എന്ന കഥാപാത്രവും ചിത്രത്തില്‍ നടി മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും  തമ്മിലുള്ള വിവാഹമായിരുന്നു ട്രോളുകളില്‍ നിറഞ്ഞത്.

ഇത് വൈറലായതോടെ  പ്രതികരിച്ച് നടി മന്യയും രംഗത്ത് വന്നിരുന്നു. ട്രോളിനെ തമാശരൂപത്തില്‍ നടി പിന്തുണച്ചു എന്നാൽ  അതിക്രൂരനായ വില്ലൻ കഥാപാത്രത്തെ  ആഘോഷിക്കുന്നതിനെതിരെ വിമർശനം ഉയരുകയായിരുന്നു.