എന്ത് പറഞ്ഞാലും അത് രാഷ്ട്രീയമോ മതമോ ആയി കൂട്ടിക്കുഴച്ച് വളച്ചൊടിക്കും, വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടിയാണത്: മഞ്ജു വാര്യര്‍

വ്യക്തി എന്ന നിലയില്‍ തന്നെ നെഗറ്റീവ് കമന്റുകളൊന്നും ഇന്‍ഫ്‌ളുന്‍സ് ചെയ്യില്ലെന്ന് മഞ്ജ വാര്യര്‍. നെഗറ്റീവ് കമന്റ് ആണെങ്കില്‍ അതില്‍ കഴമ്പുണ്ടോ എന്ന് നോക്കാറുണ്ട്. ചിലതൊക്കെ മനപൂര്‍വം വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടി പറയുന്നതാവും. അത് നമുക്ക് തിരിച്ചറിയാന്‍ കഴിയും എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

ഒരു നെഗറ്റീവ് കമന്റ് ആണെങ്കില്‍ അതില്‍ കഴമ്പുണ്ടോ എന്നാണ് താന്‍ ആദ്യം നോക്കുക. കഴമ്പുണ്ട്, ശ്രദ്ധിക്കേണ്ടതാണ് എന്ന് തോന്നിക്കഴിഞ്ഞാല്‍ ഇംപ്രൂവ് ചെയ്യാന്‍ നോക്കാറുണ്ട്. ചിലപ്പോഴൊക്കെ തഅറിയാതെ തന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ചില വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നത് ഇതേ പോലെയുള്ള അഭിപ്രായങ്ങള്‍ ആയിരിക്കും.

പക്ഷേ ചിലതൊക്കെ മനപൂര്‍വം വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടി പറയുന്നതാവും. അത് നമുക്ക് തിരിച്ചറിയാന്‍ കഴിയും. കണ്‍സ്ട്രക്ടീവായ ക്രിട്ടിസിസം താന്‍ സ്വാഗതം ചെയ്യാറുണ്ട്. തുടക്കത്തിലൊക്കെ ഡിസ്റ്റേര്‍ബ്ഡ് ആകുമായിരുന്നു. പിന്നീട് അതൊരു പ്രത്യേകതരം മാനസികാവസ്ഥയാണ് എന്ന് മനസിലാക്കാനുള്ള പക്വത വന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ടുള്ള ഒരു പ്രവണത തിക്ക് തോന്നിയിട്ടുള്ളത് ആര് എന്ത് അഭിപ്രായം നല്ല രീതിയില്‍ പറഞ്ഞാലും അതിനെ വളച്ചൊടിച്ച് ഒരു രാഷ്ട്രീയമോ മതമോ ഒക്കെ കൂട്ടിക്കുഴച്ച് നമ്മള്‍ പോലും കാണാത്ത രീതിയില്‍ അതിനെ വളച്ചൊടിക്കും എന്നാണ്. പണ്ടൊക്കെ പല കാര്യങ്ങളിലും അഭിപ്രായങ്ങളൊക്കെ പറയുമായിരുന്നു.

പക്ഷേ ഇപ്പോള്‍ അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. നമ്മള്‍ വിചാരിക്കുന്ന രീതിയിലല്ല അത് ചിത്രീകരിക്കുന്നത്. അപ്പോള്‍ ആവശ്യമുള്ളിടത്ത് മാത്രം സംസാരിച്ചാല്‍ മതിയെന്നുള്ളതാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ ‘പൊങ്കാല’കളെ കുറിച്ച് മഞ്ജു പറയുന്നത്.