ഈ ഇന്‍ഡസ്ട്രിയില്‍ ഇത് ചെറിയൊരു മാറ്റമല്ല, ലേഡി സൂപ്പര്‍ സ്റ്റാര്‍ വിളി അഭിമാനം: മഞ്ജു വാര്യര്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യരെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പ്രയോഗം സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന്റെ തെളിവാണ് എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. അങ്ങനെ വിളിക്കുന്നത് പലര്‍ക്കും ഒരു പ്രചോദനമാണെന്നും അതില്‍ അഭിമാനം ഉണ്ടെന്നും മഞ്ജു പറയുന്നു.

ഒരു സ്ത്രീയുടെ പേരിനൊപ്പം സൂപ്പര്‍ സ്റ്റാര്‍ എന്ന് ചേര്‍ക്കുന്നത് ഈ ഇന്‍ഡസ്ട്രയില്‍ ഒരു ചെറിയ മാറ്റമില്ല. സിനിമ എന്നത് പുരുഷന്മാരുടെ കലയാണ് എന്നൊരു പൊതുധാരണ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സിനിമയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കുകയാണ് എന്നും മഞ്ജു മലയാള മനോരമ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മഞ്ജു വാര്യര്‍. ആര്‍. മാധവന്‍ നായകനാകുന്ന ചിത്രം നവാഗതനായ കല്‍പേഷ് ആണ് സംവിധാനം ചെയ്യുന്നത്. ഭോപ്പാലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ചതുര്‍മുഖം, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങള്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെള്ളരിക്കപ്പട്ടണം എന്ന ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.