നേതാക്കള്‍ സമീപിച്ചിരുന്നു, എന്നാല്‍ രാഷ്ട്രീയത്തിലൂടെ അല്ലാതെ ജനങ്ങളെ സേവിക്കാനെ എനിക്ക് കഴിയുള്ളൂ: മഞ്ജു വാര്യര്‍

തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടി മഞ്ജു വാര്യര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് മഞ്ജു വാര്യരുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥയാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

”തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ചോദിച്ച് കൊണ്ട് നേതാക്കള്‍ സമീപിച്ചിട്ടുണ്ട്. ഏതൊക്കെ മണ്ഡലത്തിന്റെ പേര് പറഞ്ഞു. എന്നാല്‍ എനിക്ക് അതിനുള്ള കഴിവും താല്‍പര്യവുമില്ല. രാഷ്ട്രീയത്തിലൂടെ അല്ലാതെ ജനങ്ങളെ സേവിക്കാനുള്ള കഴിവേ എനിക്കുള്ളൂ.”

”അധികം രാഷ്ട്രീയം ഫോളോ ചെയ്യാറുമില്ല. അടിസ്ഥാനപരമായ കാര്യങ്ങളൊക്കെ നോക്കാറുണ്ട്. ഒരുവിധം നേതാക്കളെയൊക്കെ കണ്ടാല്‍ അറിയാം” എന്നാണ് മഞ്ജു പറയുന്നത്. അതേസമയം, ആയിഷ, കയറ്റം, വെള്ളരി പട്ടണം, തുടങ്ങിയവയാണ് അണിയറയില്‍ ഒരുങ്ങുന്ന നടിയുടെ മറ്റ് ചിത്രങ്ങള്‍.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്റ് ജില്‍ ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ മഞ്ജു ചിത്രം. എന്നാല്‍ ചിത്രത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല.