ആമി എനിയ്ക്കു ലഭിച്ച ഭാഗ്യം, മാധവിക്കുട്ടിയോടുള്ള സ്‌നേഹമാണ് അവിടെ നിന്ന് ലഭിച്ചത്

മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്ന് നടി മഞ്ജുവാര്യര്‍. ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും മാധവിക്കുട്ടിയെ എത്രമാത്രം സ്‌നേഹിക്കുന്നു , ആദരിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോള്‍ എനിയ്ക്ക് കൂടുതല്‍ ബോധ്യമായി എനിയ്ക്ക് കൈവന്ന ഭാഗ്യത്തിന്റെ ആഴമെന്തെന്ന്. സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ വിമന്‍സ് റൈറ്റേഴ്‌സ് ഫെസ്റ്റിവലില്‍ പങ്കെടുത്ത ശേഷം മഞ്ജുവാര്യര്‍ പറഞ്ഞു. തനിയ്ക്കവിടെ ലഭിച്ച സ്‌നേഹം മലയാളത്തിന്റെ പ്രിയങ്കരിയായ എഴുത്തുകാരി മാധവിക്കുട്ടിയുടെ പേരിലുള്ളതായിരുന്നുവെന്ന് മഞ്ജു തന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

https://www.facebook.com/theManjuWarrier/posts/756486184559045