ഗംഭീരം;  മലയാള സിനിമയെക്കുറിച്ച്  മണിരത്‌നം

കടുത്ത പ്രതിസന്ധിയിലൂടെയാണ് മലയാള  സിനിമ കടന്ന് പോകുന്നതെങ്കിലും ഒടിടിയിൽ നിരവധി നല്ല സിനിമകള്‍ റിലീസ് ചെയ്തിരുന്നു.
ഇപ്പോഴിതാ സംവിധായകന്‍ മണിരത്‌നവും മലയാള സിനിമയെ  പ്രശംസിച്ചിരിക്കുകയാണ്.

നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമായ നവരസയുടെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് മണിരത്‌നം. ചിത്രത്തെ കുറിച്ചുള്ള മനോരമ ഓണ്‍ലൈനിന്റെ അഭിമുഖത്തിലാണ് അദ്ദേഹം തുറന്നു  പറഞ്ഞത്.

‘ഗംഭീരം എന്നാണ് പുതിയ മലയാള സിനിമകളെ കുറിച്ച് ഒറ്റവാക്കില്‍ പറയാനുള്ളത്. നിരവധി പുതിയ സംവിധായകര്‍, എഴുത്തുകാര്‍, കലാകാരന്‍മാര്‍. ഇത് മലയാള സിനിമയുടെ സുവര്‍ണ്ണ കാലം തന്നെയാണ്.

അടുത്തിടെ നായാട്ട്, ജോജി എന്നീ സിനിമകള്‍ കണ്ടിരുന്നു. ഈ മഹാമാരി സമയത്ത് എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഇത്രയും മികച്ച സിനിമകള്‍ മലയാളത്തില്‍ നിന്ന് വരുന്നതില്‍ അതിയായ സന്തോഷമുണ്ട്’

കൊവിഡ് വ്യാപനത്താല്‍ വഴിമുട്ടിയ സിനിമ മേഖലയില്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങേകാനാണ് നെറ്റ്ഫ്ലിക്സുമായി ചേര്‍ന്ന് സംവിധായകരായ മണിരത്നവും, ജയേന്ദ്രനും നവരസ എന്ന ആന്തോളജി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.