നുണ പറയുന്നോ, പിഷാരടി എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്: മമ്മൂട്ടി

സിബിഐ അഞ്ചാം ഭാഗം തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് വന്‍ വരവേല്പാണ് ആരാധകര്‍ നല്‍കിയത്. ഇന്നലെ ദുബായില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ ചിത്രത്തെ കുറിച്ചുള്ള രമേഷ് പിഷാരടിയുടെ കമന്റും അതിന് മമ്മൂട്ടി നല്‍കിയ മറുപടിയുമൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

അഭിനയിച്ച തങ്ങള്‍ക്ക് പോലും സി.ബി.ഐയുടെ ക്ലൈമാക്സ് എന്താണെന്ന് ഇതുവരെ അറിയില്ലെന്നാണ് പിഷാരടി പറഞ്ഞത്. നാളെ സിനിമ കണ്ടിട്ട് വേണം അഭിനയിച്ച തങ്ങള്‍ക്ക് പോലും കഥയൊന്ന് മനസിലാക്കാന്‍ എന്നായിരുന്നു പിഷാരടി പറഞ്ഞത്. എന്നാല്‍ ഇതിന് മറുപടിയുമായി മമ്മൂട്ടി എത്തുകയായിരുന്നു.

‘നാളെ സിനിമ കണ്ടിട്ട് വേണം അഭിനയിച്ച ഞങ്ങള്‍ക്ക് തന്നെ ഇതിന്റെ കഥയൊന്ന് മനസിലാക്കാന്‍. ഞാന്‍ ഇതിന്റെ ലൊക്കേഷനില്‍ എത്രയോ തവണ ഇതിന്റെ ഡയരക്ടറോടും എസ്.എന്‍ സ്വാമി സാറിനോടും ചോദിക്കും സത്യത്തില്‍ ഇന്നയാളല്ലേ പ്രതി എന്ന്. നീ പോടാ എന്നായിരിക്കും സ്വാമി സാറിന്റെ മറുപടി

പിഷാരടി എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്? നിങ്ങള്‍ ക്ലൈമാക്സില്‍ അവിടെ ഉണ്ടായിരുന്നല്ലോ, നുണ പറയുന്നോ ചുമ്മാ ബില്‍ഡ് അപ്പാണ്. പിഷാരടിയില്‍ നിന്നും ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല. ഷൂട്ട് ചെയ്യുമ്പോള്‍ ഇവന്‍ ഫുള്‍ ടൈം ഉണ്ടെന്നേ.. ഷൂട്ട് ഇല്ലെങ്കിലും വരും(ചിരി). എന്നിട്ടും കഥ അറിയില്ലെന്ന് പറഞ്ഞാല്‍.. ആ സ്വാമിയെ ഞാന്‍ കാണട്ടെ. ഈ പറഞ്ഞത് സ്വാമി അറിയേണ്ട,’ മമ്മൂട്ടി പറഞ്ഞു.