'ലോണ്‍ എടുത്താണ് പൃഥ്വിയെ പഠിപ്പിച്ചത്, അഭിനയിക്കാനുള്ള ഇഷ്ടം പറഞ്ഞപ്പോള്‍ സംശയിച്ചു'

ഇന്ദ്രജിത്തും പൃഥ്വിരാജും അഭിനയത്തിലേക്ക് എത്തിയതിനെ കുറിച്ച് അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. ബാങ്ക് ലോണ്‍ എടുത്താണ് താന്‍ പൃഥ്വിരാജിനെ പഠിപ്പിച്ചതെന്നും അഭിനയിക്കാനുള്ള ഇഷ്ടം ആദ്യം തുറന്നുപറഞ്ഞപ്പോള്‍ സംശയിച്ചുവെങ്കിലും പിന്നെ ഇഷ്ടത്തിന് വിടുകയായിരുന്നുവെന്നും മല്ലിക ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

“”ഓസ്ട്രേലിയയില്‍ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് പൃഥ്വിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. നന്ദനം കഴിഞ്ഞപ്പോള്‍ ഒന്നിന് പിറകെ ഒന്നായി സിനിമകള്‍ വന്ന് കൊണ്ടേയിരുന്നു. ഒന്‍പതു മാസം കൂടി പോയെങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് കിട്ടുമായിരുന്നുള്ളൂ. ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് ഞാന്‍ പഠിപ്പിച്ചത്. അഭിനയിക്കാനുള്ള ഇഷ്ടം ആദ്യം അവന്‍ തുറന്നുപറഞ്ഞപ്പോള്‍ സംശയം തോന്നിയെങ്കിലും പിന്നെ അവന്റെ ഇഷ്ടത്തിന് വിട്ടു. പഠനത്തില്‍ നിന്നും കുറച്ചു ഇടവേള എടുത്ത ശേഷമാണ് സിനിമ അഭിയിക്കാന്‍ അവന്‍ എത്തുന്നത്. പിന്നെയാണ് ടാസ്മാനിയയില്‍ നിന്നും ബിരുദം നേടുന്നത്.””

“”ഇന്ദ്രന്റെ കാര്യം പറഞ്ഞാല്‍ ഒരു ടെലിഫിലിമില്‍ കൂടിയാണ് തുടക്കം. അതുകണ്ടാണ് ഊമപെണ്ണിലേക്ക് വിളിക്കുന്നത്. രണ്ടുപേരും നല്ല അഭിനേതാക്കള്‍ തന്നെയാണ്. പക്ഷേ രണ്ടാള്‍ക്കും രണ്ടു ശൈലിയുണ്ട്. പിന്നെ പൃഥ്വിരാജ് തുടങ്ങുമ്പോള്‍ തന്നെ നായകനായി തുടങ്ങി എന്ന വ്യത്യാസം മാത്രമാണ് ഞാന്‍ കാണുന്നത്.”” മല്ലിക പറഞ്ഞു.