'മിനിയാന്ന് കൂടി രാജു വിളിച്ചിരുന്നു, അവിടുന്ന് എങ്ങോട്ടും മൂവ് ചെയ്യാന്‍ പറ്റില്ല എന്നതാണ് നിലവിലെ പ്രശ്‌നം'

കൊറോണയെ തുടര്‍ന്ന് ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. സംവിധായകന്‍ ബ്ലെസിയും നടന്‍ പൃഥ്വിരാജും അടക്കം 58 പേരാണ് സംഘത്തിലുള്ളത്. താന്‍ കഴിഞ്ഞ ദിവസം കൂടി പൃഥ്വിയെ വിളിച്ചിരുന്നെന്നും അവിടുന്ന് എങ്ങോട്ടും മൂവ് ചെയ്യാന്‍ പറ്റില്ല എന്നതാണ് നിലവിലെ പ്രശ്‌നമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

“മിനിയാന്ന് കൂടി രാജു വിളിച്ചിരുന്നു. അവര്‍ താമസിക്കുന്ന മരുഭൂമിയിലെ റിസോര്‍ട്ടില്‍ ഭക്ഷണത്തിനോ മറ്റു അവശ്യവസ്തുക്കള്‍ക്കോ ബുദ്ധിമുട്ടില്ല. കര്‍ഫ്യൂ ശക്തമായതിനാല്‍ അവിടുന്ന് എങ്ങോട്ടും മൂവ് ചെയ്യാന്‍ പറ്റില്ല എന്നതാണ് നിലവിലെ പ്രശ്‌നം. വിസയുടെ കാലാവധി തീരാന്‍ പോവുന്നു തുടങ്ങിയ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നാണ് ഞാനും അറിയുന്നത്. ഇത്രനാളും അവരോട് വളരെ സഹകരണത്തോടെ പെരുമാറിയ സര്‍ക്കാരല്ലേ, ഈ ഒരു പ്രതിസന്ധിഘട്ടത്തിലും കൂടെനില്‍ക്കുമെന്നാണ് വിശ്വാസം.” മല്ലിക സുകുമാരന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Read more

ഈ മാസം എട്ടാം തിയതി സംഘാംഗങ്ങളുടെ വിസാ കാലാവധി അവസാനിക്കും. ഫിലിം ചേംബര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരമറിയിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് 19 രോ?ഗബാധയ്ക്കിടയിലും ജോര്‍ദാനിലെ ഷൂട്ടിങ്ങുമുയി മുന്നോട്ടുപോയ സംഘത്തിന് ജോര്‍ദാന്‍ എംബസിയുടെ സഹായം ലഭിച്ചിരുന്നു.