ആ ഒരു വര്‍ഷം തന്നെ ഞാന്‍ അദ്ദേഹത്തെ കള്ളനായും അംബാസിഡറായും കണ്ടു, ഞാന്‍ ഞെട്ടിപ്പോയി: മഹേഷ് നാരായണന്‍

മാലിക്, സീ യു സൂണ്‍,ഉയരെ തുടങ്ങിയ ഒരു പിടി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് മലയാളികളുടെ മനസിലിടം നേടിയ സംവിധായകനാണ് മഹേഷ് നാരായണന്‍. ചെയ്യുന്ന സിനിമകളിലൊക്കെയും തന്നെ പുതുമ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്.

ഇ്‌പ്പോഴിതാ നടന്‍ ഫഹദ് ഫാസിലിനെക്കുറിച്ച് മനസ്സതുറന്നിരിക്കുകയാണ് അദ്ദേഹം. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹേഷിന്റെ തുറന്നുപറച്ചില്‍.

Read more

ഫഹദ് ഫാസിലിന്റെ സിനിമകള്‍ കേരളത്തിന് പുറത്തുള്ള ആളുകള്‍ കൂടുതലായി സ്വീകരിക്കുന്നുണ്ടെന്ന് മഹേഷ് പറയുന്നു. ‘ജാവേദ് അക്തറുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഫഹദ് ഫാസില്‍ എന്ന വ്യക്തിക്ക് എന്തോ ഒരു മാജിക്കുണ്ട്. അത് നിങ്ങളുടെ ആളുകള്‍ക്ക് എത്രത്തോളം എക്സ്പ്ലോര്‍ ചെയ്യാന്‍ പറ്റുന്നുണ്ട് എന്നെനിക്കറിയില്ല. ഒരു വര്‍ഷം തന്നെ ഞാന്‍ അദ്ദേഹത്തെ കള്ളനായും അംബാസിഡറായും കണ്ടു. ഞാന്‍ ഞെട്ടിപോയി ഇത് രണ്ടും ഒരാള്‍ തന്നെയാണോ എന്ന്. ഇതേ വിഷയം തന്നെ എന്നോട് പലരും പറയുകയുണ്ടായി. ഫഹദ് അനായാസമായി ചില കാര്യങ്ങള്‍ കൊണ്ടുവരുന്നതും, അനായാസമായി ഇമോഷന്‍സിനെ കാണിക്കുന്ന രീതിയൊക്കെയായിരിക്കും മലയാള സിനിമയെ പുറത്തേക്ക് എത്തിക്കുന്നത്,’ മഹേഷ് പറയുന്നു.