ഡബ്ള്യു.സി.സിയില്‍ ഞാനും ഭാഗ്യലക്ഷ്മിയുമൊന്നും വേണ്ടെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരിക്കാം: മാലാ പാര്‍വതി

മലയാള സിനിമയുടെ വനിതാ കൂട്ടായ്മയായ ഡബ്ള്യു.സി.സിയില്‍ താനില്ലാത്തതിനെ കുറിച്ച് മനസ്സ് തുറന്ന് നടി മാലാ പാര്‍വതി. ഡബ്ള്യു.സി.സി ആരംഭിച്ചപ്പോള്‍ തന്നെ താനും ഭാഗ്യലക്ഷ്മിയുമൊന്നും ഡബ്ള്യു.സി.സിയില്‍ വേണ്ടെന്ന് അവര്‍ ആദ്യമേ തീരുമാനിച്ചതാവാം എന്ന് മാല പാര്‍വതി പറഞ്ഞു. ദിലീപ് വിഷയത്തില്‍ തന്റെ നിലപാടില്‍ അവര്‍ക്ക് ദേഷ്യമുണ്ടാകാമെന്നാണ് ഇതിനു കാരണമായി മാലാ പാര്‍വതി ചൂണ്ടിക്കാട്ടുന്നത്.

“ഡബ്ള്യു.സി.സി ആരംഭിച്ചപ്പോള്‍ തന്നെ ഞാനതിന്റെ ഭാഗമായിരുന്നില്ല. ഞാനും ഭാഗ്യലക്ഷ്മിയുമൊന്നും ഡബ്ള്യു.സി.സിയില്‍ വേണ്ടെന്ന് അവര്‍ ആദ്യമേ തീരുമാനിച്ചതാവാം. ദിലീപ് വിഷയത്തില്‍ ഞാനെടുത്ത നിലപാടില്‍ അവര്‍ക്ക് നല്ല ദേഷ്യം വന്നുകാണും. കുറ്റം തെളിയിക്കപ്പെട്ടാല്‍ ദിലീപ് ശിക്ഷ അനുഭവിക്കട്ടെ. അതിലൊന്നും ഒരു നിലപാട് വ്യത്യാസവുമില്ല.”

“പ്രശ്‌നത്തില്‍ പെട്ടൊരാളെ ഞാനും കൂടി ചവിട്ടുന്നില്ല എന്നൊരു തീരുമാനമെടുത്തു. അതവര്‍ക്ക് ഇഷ്ടപ്പെട്ടു കാണില്ല. അതേ എനിക്കു പറ്റു. ഒരു പക്ഷേ മോശം സ്വഭാവമായിരിക്കാം. എന്നാല്‍ വ്യക്തിപരമായ ബന്ധങ്ങള്‍ എന്നെ സംബന്ധിച്ച് വലിയ കാര്യങ്ങളണ്.” കേരളകൗമുദിയുമായുള്ള അഭിമുഖത്തില്‍ മാലാ പാര്‍വതി പറഞ്ഞു.