കച്ചറകള്‍ക്കും, ഗുണ്ടകള്‍ക്കും, വിദ്യാഭ്യാസമുളളവരോടുളള, അടങ്ങാത്ത അസൂയയും, കൊടിയ പകയും; ജെ.എന്‍.യു അക്രമത്തില്‍ വിമര്‍ശനവുമായി എം. എ നിഷാദ്

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായി നടന്ന അക്രമത്തില്‍ വിമര്‍ശനവുമായി സംവിധായകന്‍ എം എ നിഷാദ്. വിദ്യാഭ്യാസമില്ലാത്ത കച്ചറകള്‍ക്കും ഗുണ്ടകള്‍ക്കും വിദ്യാഭ്യാസമുള്ളവരോടുള്ള അടങ്ങാത്ത അസൂയയും കൊടിയ പകയുമാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്ന് ഫെയ്‌സ്ബുക്കില്‍ സംവിധായകന്‍ കുറിച്ചു. ന്യൂ ഇന്ത്യ ഗ്ലോബല്‍ നാസി എഫക്ടെന്നാണ് ഈ സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.

മുഖംമൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖംമൂടിയണിഞ്ഞ സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിച്ചത്.

കാമ്പസിനകത്ത് അക്രമം നടക്കുന്ന സമയത്ത് പൊലീസ് ഗേറ്റിനു പുറത്ത് ഉണ്ടായിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഡല്‍ഹി പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. ബൃന്ദാ കാരാട്ടടക്കമുള്ള ഇടതു നേതാക്കളും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

https://www.facebook.com/photo.php?fbid=2671683702917387&set=a.130364950382621&type=3&theater