കന്നഡ മിനിസ്‌ക്രീനില്‍ നിന്ന് വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജസീല പണ്‍വീര്‍. സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയിലൂടെയാണ് നടിയെ മലയാളികള്‍ അടുത്തറിഞ്ഞത്.ഇപ്പോഴിതാ നടി അടുത്തിടെ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് താരം വെളിപ്പെടുത്തിയത്.
അഭിനയരംഗത്ത് നിന്ന് നേരിടേണ്ടി വന്ന ദുരനുഭനവം കൂടാതെ സഹോദരനെ പോലെ കണ്ടിരുന്നയാളില്‍ നിന്നുണ്ടായ മോശം സമീപനത്തെ കുറച്ചും ജസീല അഭിമുഖത്തില്‍ പറഞ്ഞു. ആ സംഭവത്തെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്.’
Read more
ഒരുപാട് നാളുകള്‍ക്ക് ശേഷമായിരുന്നു ആളെ അന്ന് കണ്ടത്. ഞങ്ങളൊന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിനെയൊക്കെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു എന്നോട് ഉമ്മ ചോദിച്ചത്. ഉടന്‍ തന്നെ ഞാന്‍ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ എന്നെ അതിന് അനുവദിച്ചില്ല’; ജസീല പറഞ്ഞു.







