ആരാധകര്‍ക്ക് നയന്‍താരയുടെ കത്ത്; 'വിനോദം മാത്രമുള്ള ഉത്തരവാദിത്തമുള്ള സിനിമകളും നിങ്ങള്‍ക്ക് നല്‍കും'

ദക്ഷിണേന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. ആറം എന്ന സിനിമയിലൂടെ നയന്‍താരയുടെ താരപരിവേഷം മറ്റൊരു തരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. സിനിമയിലെ കരിയര്‍ സംബന്ധിച്ച് ഇറങ്ങിയ രണ്ടു ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററുകളായ വര്‍ഷമായിരുന്നു നയന്‍സിന് കഴിഞ്ഞു പോയത്.

ഇപ്പോള്‍ ആരാധകര്‍ക്കായി കത്തെഴുതിയിരിക്കുകയാണ് നയന്‍താര. നിങ്ങള്‍ എനിക്ക് തന്ന സ്‌നേഹത്തിന് പകരമായി കൂടുതല്‍ കഠിനാധ്വാനം നടത്താനും കൂടുതല്‍ ഉത്തരവാദിത്തം കാണിക്കാനും മാത്രമാണ് എനിക്ക് സാഘിക്കുന്നത്. നിങ്ങള്‍ക്ക് വിനോദ സിനിമകള്‍ മാത്രമല്ല ആറം പോലെ ഉത്തരവാദിത്തമുള്ള സിനിമകളും നല്‍കുമെന്നും നയന്‍താര കത്തില്‍ സൂചിപ്പിച്ചു.

ഇടക്കാലത്ത് സിനിമയില്‍ തിരിച്ചടി നേരിട്ട നയന്‍താര ഇപ്പോള്‍ മികച്ച മടങ്ങി വരവാണ് നടത്തിയിരിക്കുന്നത്. പുരുഷ താരങ്ങള്‍ക്കൊപ്പം തന്നെ ആരാധക പിന്തുടര്‍ച്ചയുള്ള താരമായി നയന്‍സ് മാറി കഴിഞ്ഞു.