ഇനി ഒരു റിലേഷന്‍ഷിപ്പിലും പെടാന്‍ സാദ്ധ്യതയില്ല, അതൊരു അറിവാണ്; തുറന്നുപറഞ്ഞ് ലെന

Advertisement

ജീവിതത്തില്‍ ഇനി മറ്റൊരു റിലേഷന്‍ഷിപ്പില്‍ പെടാനുള്ള സാദ്ധ്യതയില്ലെന്ന് നടി ലെന. അത് തനിക്ക് ലഭിച്ച അറിവാണെന്നും കൗമുദി ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ അവര്‍ വിശദമാക്കി.

ലെനയുടെ വാക്കുകള്‍

ഇനി ഒരു റിലേഷന്‍ഷിപ്പില്‍ പെടാനുള്ള സാധ്യതയില്ല. അതൊരു അറിവാണ്. എനിക്ക് അടുത്ത നിമിഷം ഉണ്ടോ ഇല്ലയോ എന്ന പോലും അറിയില്ല. ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങളുമുണ്ട്. എല്ലാം നമ്മുടെ നിയന്ത്രണത്തിലാണ് എന്ന് നമ്മള്‍ വിശ്വസിക്കുന്നിടത്താണ് സ്ട്രസ്സിന് അടിമപ്പെടുന്നത്. അഹങ്കാരമാണ് ഇതിനൊക്കെ കാരണം. അഹം എന്ന ഭാവം മാറിക്കഴിഞ്ഞാല്‍ പകുതി ടെന്‍ഷന്‍ മാറികിട്ടും. ലെന വ്യക്തമാക്കി.

ലിജോ ജോസ് പെല്ലിശ്ശേരിയുടെയും വി എം വിനുവിന്റെയും സഹസംവിധായകനായി പ്രവര്‍ത്തിച്ച് പരിചയമുള്ള മാക്സ് വെല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അടുക്കള എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ലെന അഭിനയിക്കുന്നത്.