ജീവിതത്തില്‍ എന്തുചെയ്യണം എന്നതിനെ കുറിച്ച് വ്യക്തതയില്ലാത്ത സമയത്താണ് ജാൻസി വന്നത്: ലെന

ലോക് ഡൌണില്‍ വലിയ  പ്രതിസന്ധിയാണ് സിനിമാ സീരിയല്‍ മേഖല നേരിടുന്നത്.  പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ പല ചാനലുകളും അവസാനിപ്പിച്ച ഹിറ്റ് പരമ്പരകളുടെ പുനഃസംപ്രേഷണം ആരംഭിച്ചിരിക്കുകയാണ്. അത്തരത്തില്‍ വീണ്ടും ശ്രദ്ധ നേടുകയാണ് നടി ലെന നായികയായി എത്തിയ ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പര.

പതിനഞ്ചു വർഷം മുമ്പ് കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന നായിക ജാന്‍സിയായി ലെന വേഷമിട്ട പരമ്പരയാണ് ഓമനത്തിങ്കള്‍ പക്ഷി.

ജീവിതത്തില്‍ എന്തുചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്ത സമയത്താണ് ജാൻസി തന്റെയടുത്തേക്ക് വന്നതെന്നു നടി ലെന പറയുന്നു.

ജാന്‍സിയുടെ വേഷം തന്റെ കരിയര്‍ മാറ്റിയെന്നും ലെന പറയുന്നു. ഇന്നും പലരും ജാന്‍സിയല്ലേ എന്ന് ചോദിക്കുന്നത് തന്റെ വിജയമാണെന്നും താരം ഒരു അഭിമുഖത്തില്‍ പങ്കുവെച്ചു.