ആസിഫ് ഇത് നിന്റെ കരിയര്‍ ബെസ്റ്റ്; പ്രശംസിച്ച് ലാല്‍ജോസ്

തീയേറ്ററുകളില്‍ ഹിറ്റായ ചിത്രം “കെട്ട്യോളാണെന്റെ മാലാഖ”യെ പ്രശംസിച്ച് സംവിധായകനും നടനുമായ ലാല്‍ ജോസ്. ചിത്രം ആസിഫ് അലിയുടെ കരിയര്‍ ബെസ്റ്റ് ആണെന്നാണ് ലാല്‍ജോസ് പറയുന്നത്.

“അല്‍പം വൈകിയെങ്കിലും കെട്ട്യോളാണെന്റെ മാലാഖ കണ്ടു, ഒരു പുതിയ സംവിധായകന്‍ വരവറിയിച്ചിരിക്കുന്നു. ഒരു എഴുത്തുകാരനും. ആസിഫ് ഇത് നിന്റെ കരിയര്‍ ബെസ്റ്റാണ്. നിസ്സാം ബഷീറിനും അജി പീറ്റര്‍ തങ്കത്തിനും ആശംസകള്‍”. ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നവാഗതനായ നിസ്സാം ബഷീര്‍ സംവിധാനം ചെയ്ത “കെട്ട്യോളാണ് എന്റെ മാലാഖ” ദാമ്പത്യ ബന്ധത്തെ കുറിച്ചും മാരിറ്റല്‍ റേപ്പിനെ കുറിച്ചുമാണ് സംസാരിക്കുന്നത്.

https://www.facebook.com/LaljoseFilmDirector/photos/a.627632343954234/2995612347156210/?type=3&theater