‘ആ വടംവലി കഴിഞ്ഞ് മുതുകും കൈയും കാലും എല്ലാം പൊളിഞ്ഞു നാശമായി’;  കൈ വിണ്ടുകീറി വൃണമായി : കുഞ്ചാക്കോ ബോബൻ

നായാട്ട് എന്ന സിനിമയുടെ ചിത്രീകരണത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

പ്രവീൺ മൈക്കിൾ എന്ന കഥാപാത്രത്തിനായി ശാരീരികമായും മാനസികമായും ഏറെ തയ്യാറെടുപ്പുകൾ വേണ്ടിവന്നു എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.  റിപ്പോർട്ടർ ലൈവുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

പ്രൊഫഷണൽ വടംവലി നടക്കുന്ന സ്ഥലത്ത് പ്രൊഫഷണൽ ടീമുമായാണ് നമ്മൾ അത് ഷൂട്ട് ചെയ്തത്. ആ കൂട്ടത്തിൽ ചെന്നിട്ടു ഓട് വൺ ഔട്ട് ആയിട്ട് ആയി നിന്നില്ല എന്നുണ്ടെങ്കിൽ അതിന് പിന്നിൽ ഒരുപാട് അദ്ധ്വാനം ഉണ്ടായിട്ടുണ്ട്. ആ വടംവലി ചെയ്തു കഴിഞ്ഞു എന്റെ മുതുകും കൈയും കാലും വിരലും എല്ലാം പൊളിഞ്ഞു നാശമായി. സിനിമ മുഴുവൻ ഔട്ട്ഡോറിലാണ് ഷൂട്ട് ചെയ്തത്.

വടംവലിക്കാരുടെ വലത്തെ കൈത്തണ്ടയിൽ മിക്കവാറും ഒരു മുറിവ് ഉണങ്ങിയ തഴമ്പോ പാടോ ഉണ്ടാകും. തുടക്കം മുതൽ തന്നെ അങ്ങനത്തെ ഒരു പാട് ചെയ്തിരുന്നു. ഈ രംഗം ഷൂട്ട് ചെയ്ത കഴിഞ്ഞിട്ട് മേക്കപ്പ് തൊടാൻ പോലും പറ്റാത്ത അവസ്ഥയിൽ കൈ വിണ്ടുകീറി വൃണമായി മാറി. ടോട്ടൽ ഡാമേജ് എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ. അദ്ദേഹം പറഞ്ഞു.