അങ്ങനെ സംഭവിക്കാത്ത പക്ഷം സിനിമകളിലൂടെ രാഷ്ട്രീയം സംസാരിക്കാം; നിലപാട് വ്യക്തമാക്കി കുഞ്ചാക്കോ ബോബന്‍

നിലവിലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ഉപരിയായി മാനുഷിക മൂല്യങ്ങളാണ് തന്റെ രാഷ്ട്രീയമെന്ന്് നടന്‍ കുാക്കോ ബോബന്‍. മത- രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ ജനനന്മയ്ക്ക് വേണ്ടി തന്നെയാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ അത് ശരിയായ രീതിയില്‍ സംഭവിക്കാത്ത പക്ഷം സിനിമകളിലൂടെ രാഷ്ട്രീയം സംസാരിക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഒടിടി പ്ലേക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയത്.

‘എന്റെ രാഷ്ട്രീയം എന്നത് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അല്ല മാനുഷിക മൂല്യങ്ങളാണ്. മതമായാലും രാഷ്ട്രീയമായാലും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണ്. ഇവ ഇന്ന് പൂര്‍ണമായും സാമൂഹിക നന്മയ്ക്ക് വേണ്ടിയല്ല നില്‍ക്കുന്നത്. അത് നടക്കാതിരിക്കുമ്പോള്‍ പ്രത്യേക ചായ്വ് ഒന്നും തന്നെ പ്രകടിപ്പിക്കാതെ സിനിമയിലൂടെ രാഷ്ട്രീയം സംസാരിക്കാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഭീമന്റെ വഴി എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ഡിസംബര്‍ 3ന് റിലീസ് ചെയ്യും. ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷിഖ് അബു, റിമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.വിഷ്ണു വിജയ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.