സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്നുള്ള മുന്നറിയിപ്പാണോ ഇതെന്ന് അറിയില്ല: കുഞ്ചാക്കോ ബോബന്‍

ഈ  കോവിഡ് കാലവും കടന്നു പോകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് നടൻ  കുഞ്ചാക്കോ ബോബന്‍.

സിനിമയില്‍ നിന്ന് മാറി നിൽക്കേണ്ട അവസ്ഥയുടെ സൂചന കിട്ടാന്‍  കോവിഡ് കാലം സഹായിച്ചോ എന്ന ചോദ്യത്തിന് ഭാവിയില്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്ന കാലത്തിന് സഹായകമാണോ മുന്നറിയിപ്പാണോ ഈ കാലമെന്ന് അറിയില്ലെന്നായിരുന്നു കുഞ്ചാക്കോയുടെ  മറുപടി.

പൂര്‍ണമായും സിനിമയില്‍ ഫോക്കസ് ചെയ്തിരിക്കുന്നതിനാല്‍ ഇനിയുള്ള കാലം സിനിമ തന്നെയാണ് ജീവിതം എന്നാണ് കരുതിയിരിക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു  .

മലയാള സിനിമാ വ്യവസായം മെച്ചപ്പെട്ട് വരുന്ന അവസ്ഥയിലാണ് കോവിഡ് പ്രതിസന്ധി വരുന്നത്. തീര്‍ച്ചയായും കഴിഞ്ഞുപോയ കോവിഡ് കാലം നമ്മളെ സംബന്ധിച്ച് നല്ലതല്ല. എങ്കിലും സിനിമ ഈ പ്രതിസന്ധിയേയും വെല്ലുവിളിയേയും മറികടക്കും. അതിനനുസരിച്ച് പരുവപ്പെടാന്‍ എല്ലാവരും തയ്യാറാവുകയും ആ വെല്ലുവിളി ഏറ്റെടുക്കുകയും വേണം. അദ്ദേഹം വ്യക്തമാക്കി.