‘കാമുകിയെ കാണാന്‍ കോളജ് ഹോസ്റ്റലില്‍ വരെ പോയിട്ടുണ്ട്, വരവേറ്റത് ബിഷപ്പും’

Advertisement

‘അനിയത്തി പ്രാവ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിലിടം പിടിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് ഹീറോയായി തിളങ്ങിയ കാലത്ത് ആരാധകരുടെ പ്രണയലേഖനങ്ങളും ഒരുപാട് ലഭിച്ചിട്ടുണ്ട്. 2005- ലാണ് തന്റെ പ്രണയിനി പ്രിയയെ കുഞ്ചാക്കോ വിവാഹം ചെയ്തത്.

പ്രിയയുടെ പഠനകാലത്ത് താന്‍ കോളജ് ഹോസ്റ്റലില്‍ പോയി പ്രിയയെ കാണാറുണ്ടായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പള്ളിവക ഹോസ്റ്റല്‍ ആയിരുന്നു പ്രിയയുടേത്. എന്നാല്‍ കാമുകിയെ കാണാന്‍ പോകുന്ന കുഞ്ചാക്കോക്ക് ബിപ്പിന്റെ സത്ക്കാരമാണ് ലഭിച്ചത്. ബിഷപ്പിനൊപ്പം ഊണ് കഴിച്ചതല്ലാതെ, താന്‍ മറ്റൊരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ‘അഞ്ചാം പാതിര’യാണ് കുഞ്ചാക്കോയുടെ ഏറ്റവും പുതിയ ചിത്രം. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.