നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടുവെന്ന് സുഹൃത്ത് പറഞ്ഞാല്‍ മനസ്സില്‍ കരടാകും: കൃഷ്ണകുമാര്‍

സിനിമാ ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും മനസ്സ് തുറന്ന്് കൃഷ്ണകുമാര്‍. പെണ്‍മക്കളുടെ വിവാഹക്കാര്യത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. വിവാഹം കഴിക്കണം എന്ന് നിര്‍ബന്ധമുള്ള ലോകം ഒന്നുമല്ല ഇത്. കഴിച്ചാലും എനിക്ക് കുഴപ്പമില്ല. കലാകാരിയായി തുടരണമെങ്കില്‍ ഒരു പൊസിഷനില്‍ എത്തട്ടെ. ഒരു 35 വയസ്സ് ഒക്കെ ആയിട്ട് വിവാഹം കഴിച്ചാല്‍ മതി. 25-25 വയസ്സുള്ള ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചാല്‍ പയ്യനും അതേ പ്രായമാകും. അപ്പോള്‍ പക്വത കുറവായിരിക്കും. കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും, ഒടുവില്‍ കലാജീവിതവും, കുടുംബ ജീവിതം തകരുന്ന ഒരു അവസ്ഥയാകും.”- കൃഷ്ണകുമാര്‍ പറയുന്നു

സിനിമയില്‍ നായകന്റെ ഒപ്പമുള്ള ഒരു സീന്‍. ഇത് ഭര്‍ത്താവും അവന്റെ കൂട്ടുകാരും കാണുമ്പോള്‍ നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാല്‍ അതു മനസ്സില്‍ ഒരു കരട് ആയി മാറുമെന്നും ഒരു പ്രായം കഴിയുമ്പോള്‍ ഇത്തരം ചിന്തകളുടെ അപ്പുറത്തുള്ള ഒരാള്‍ വരുമെന്നുമാണ് കൃഷ്ണകുമാര്‍ പറയുന്നത്.

മക്കള്‍ക്ക് സ്ത്രീധനം നല്‍കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ “”അക്കാര്യത്തെക്കുറിച്ച് ഞാന്‍ മക്കളോട് തീര്‍ത്തു പറഞ്ഞിട്ടുണ്ട്. നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തോ എന്ന്””- ഇങ്ങനെയായിരുന്നു കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.