മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ അടുത്ത സൂപ്പർ സ്റ്റാർ ആര്? ഉത്തരവുമായി കൊച്ചുപ്രേമൻ

അഭിനയിക്കുന്ന വേഷങ്ങൾ എത്ര ചെറുതായാലും അതിൽ തന്റേതായ മുദ്ര പതിപ്പിക്കുന്ന നടനാണ് കൊച്ചുപ്രേമൻ. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ മലയാള സിനിമയിൽ ഇന്ന് ഉയർന്ന് വരുന്ന ചോദ്യത്തിന് നൽകിയ ഉത്തരമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ അടുത്ത സൂപ്പർസ്റ്റാർ ആര് എന്ന ചോദ്യത്തിന് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഉത്തരം നൽകിയത്. മോഹൻലാൽ മമ്മൂട്ടി എന്നീ രണ്ടു സൂപ്പർ സ്റ്റാറുകൾക്കു ശേഷം ഇന്നത്തെ തലമുറയിലെ സൂപ്പർസ്റ്റാർ ഫഹദ് ഫാസിലാണെന്നാണ് താൻ പറയുമെന്നും കൊച്ചുപ്രേമൻ പറഞ്ഞു.

എല്ലാ വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന നടനാണ് ഫഹദ്. വില്ലനായലും, ഹാസ്യ കഥാപാത്രമായാലും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം ചെയ്യും.  വലിയ നടനായിട്ടു പോലും മറ്റ് സീനിയർ നടൻമാരെ അദ്ദേഹം നല്ല രീതിയിലാണ് ബഹുമാനിക്കുന്നത്. അതിനപ്പുറം അദ്ദേഹം നമ്മളോട് സംശയം ചോദിക്കുകയ്യും ചെയ്യേണ്ട രീതി ചോദിക്കുകയുമൊക്കെ ചെയ്യുമ്പോൾ നമ്മുക്കും പലപ്പോഴും സന്തോഷം തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

Read more

ഇപ്പോഴത്തെ തലമുറയിലെ നടൻമാരെ അഭിനയത്തിൻ്റെ പേരിൽ മാറ്റി നിർത്താൻ സാധിക്കില്ല. അത്ര കഴിവുള്ളവരാണ് ഇന്നത്തെ കുട്ടികൾ എന്നും അദ്ദേഹം പറഞ്ഞു.  മുൻപ് അങ്ങനെ ഒരു സാഹചര്യമില്ലായിരുന്നു.  വളരെ കഷ്ടപ്പട്ടായിരുന്നു സിനിമയിലെത്തിയത് അങ്ങനെയെത്തിയ നടൻമാർ ഇന്നും നില നിൽക്കുന്നുണ്ട്.  അതിന് ഏറ്റവും വലിയ ഉദ്ദാഹരണമാണ് മോഹൻലാലും മമ്മൂട്ടിയും ഇന്നും നിലനിൽക്കുന്നത്.