ഇപ്പോള്‍ ഉണ്ടായിരുന്ന ആരാധകര്‍ പോലും നഷ്ടമായി: കാരണം തുറന്നുപറഞ്ഞ് കിഷോര്‍ സത്യ

 

സിനിമയിലും സീരിയലുകളിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച നടനാണ് കിഷോര്‍ സത്യ. കറുത്തമുത്ത് എന്ന സീരിയലിലൂടെ വലിയ ജനപ്രീതി നേടിയതിന് ശേഷം അദ്ദേഹം ഇപ്പോള്‍ സ്വന്തം സുജാതയിലൂടെ ശ്രദ്ധേയനാവുകയാണ്. സൂര്യ ടിവി യില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ സീരിയലിലാണ് കിഷോര്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

തുടക്കത്തില്‍ നല്ലൊരു ഭര്‍ത്താവും അച്ഛനുമൊക്കെ ആയിരുന്ന പ്രകാശന്‍ എന്ന കിഷോറിന്റെ കഥാപാത്രം ഇപ്പോള്‍ ് വില്ലനാവുകയാണ്. കന്യക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഭാര്യയെ ഉപേക്ഷിച്ച് അവളുടെ കൂട്ടുകാരിയുമായി ജീവിച്ച് തുടങ്ങിയ തന്റെ കഥാപാത്രമായ പ്രകാശനെ കൈയില്‍ കിട്ടിയാല്‍ രണ്ട് തല്ല് കൊടുക്കാം എന്ന നിലയിലാണ് പ്രേക്ഷകരെന്ന് കിഷോര്‍ പറയുന്നു.

 

ഇത്രയും വര്‍ഷം നായകന്റെ വേഷങ്ങളായിരുന്നു ഞാന്‍ ചെയ്തിരുന്നത്. ഈ സീരിയലില്‍ നായകന്‍ ആണെങ്കിലും പ്രതിനായക സ്വഭാവമുള്ള ആളാണ്. ഇന്നലെ വരെ എന്നെ സ്നേഹിച്ച ഒരാള്‍ക്കും ഇന്ന് എന്നെ ഇഷ്ടമല്ല എന്നതാണിപ്പോള്‍ വാസ്തവം. പ്രേക്ഷകര്‍ കഥാപാത്രങ്ങളിലൂടെയാണ് സ്നേഹിക്കുന്നത്. ടെലിവിഷനെ സംബന്ധിച്ച് ആളുകള്‍ക്ക് വ്യക്തിയെയും കഥാപാത്രങ്ങളെയും തമ്മില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ കഥാപാത്രങ്ങളിലൂടെയാണ് ഒരു നടനെ തിരിച്ചറിയുകയും കാണുകയും ചെയ്യുന്നത്.. പ്രതിനായക വേഷത്തില്‍ അഭിനയിച്ച് തുടങ്ങിയതോടെ തനിക്കുണ്ടായിരുന്ന ആരാധകരെ പോലും നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.