'ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസ് ആയിരുന്നു, എന്നാലും ഒരു കാര്യം പറയാം'; വിവാഹത്തെ കുറിച്ച് കീര്‍ത്തി സുരേഷ്

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വാര്‍ത്ത അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വിവാഹ വാര്‍ത്ത വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി കീര്‍ത്തിയുടെ കുടുംബം തന്നെ രംഗത്ത് വന്നതോടെയാണ് ചര്‍ച്ചകള്‍ക്ക് അവസാനമായത് ഇപ്പോള്‍ ആ വാര്‍ത്തയോട് പ്രതികരിച്ച് കീര്‍ത്തി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

“ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാന്‍ വ്യക്തമായി പറയാം, അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല”. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു.

പ്രമുഖ വ്യവസായിയുമായുള്ള കീര്‍ത്തിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രജനികാന്ത് ചിത്രമായ “അണ്ണാത്തെ”യിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തിക്കൊപ്പം നയന്‍താര, മീന, ഖുശ്ബു എന്നിവരും ചിത്രത്തില്‍ നായികയായെത്തുന്നത്. കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.