കജോളിന് അക്ഷയ് കുമാറിനോട് ഭയങ്കര ക്രഷ്, അവളുടെ പിന്തുണ ഞാന്‍ മാത്രമായിരുന്നു; വെളിപ്പെടുത്തി കരണ്‍ ജോഹര്‍ !

ബോളിവുഡ് താരറാണി കജോളും സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറും അടുത്ത സുഹൃത്തുക്കളാണ്. കരണ്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ കജോളിനെക്കുറിച്ച് കരണ്‍ പങ്കുവെച്ച ഒരു രഹസ്യമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കജോളിന് നടന്‍ അക്ഷയ് കുമാറിനോട് ക്രഷ് ഉണ്ടായിരുന്നുവെന്നായിരുന്നു കരണിന്റെ വെളിപ്പെടുത്തല്‍.

ഞാന്‍ കജോളിനെ കാണുന്നത് ഒരു പാര്‍ട്ടിയില്‍ വച്ചായിരുന്നു. അന്ന് കജോളിന് അക്ഷയ് കുമാറിനോട് ഭയങ്കര ക്രഷ് ആയിരുന്നു. അവള്‍ അദ്ദേഹത്തെ നോക്കി തന്നെ നടക്കുകയായിരുന്നു. ഞാനായിരുന്നു അവളുടെ പിന്തുണ. ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് അദ്ദേഹത്തിന് പിന്നാലെ പോവുകയായിരുന്നു.

അക്ഷയ് കുമാറിനെ കണ്ടുമുട്ടാന്‍ സാധിച്ചില്ലെങ്കിലും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ആരംഭിച്ചു. ഞങ്ങള്‍ രണ്ടു പേരും താമസിച്ചിരുന്നത് സൗത്ത് ബോംബെയിലായിരുന്നു. ഞങ്ങള്‍ അങ്ങനെ സുഹൃത്തുക്കളായി.” കരണ്‍ പറയുന്നു.

എന്തായാലും കജോളും അക്ഷയ് കുമാറും തമ്മില്‍ പിന്നീട് പ്രണയമൊന്നും ഉണ്ടായില്ല. കജോള്‍ പിന്നീട് നടന്‍ അജയ് ദേവ്ഗണുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയായിരുന്നു.