ഷാരൂഖ് ഖാന്റ മാതാപിതാക്കള്‍ സിനിമയില്‍ ഉള്ളവരെന്ന് കങ്കണ; സ്വബോധം പോയോ എന്ന്  സോഷ്യല്‍ മീഡിയ, നടിക്ക് എതിരെ ട്രോൾ പൂരം

ആദ്യ ചിത്രമായ ഗ്യാംഗ്സ്റ്ററിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍  വിവാദ പ്രസ്താവന നടത്തി ട്രോളുകൾക്ക് വിഷയമായി തീർന്നിരിക്കുകയാണ്  നടി കങ്കണ റണൗത്ത്. ഇത്തവണ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ പറഞ്ഞാണ് നടി വാർത്തകളിലിടം നേടിയിരിക്കുന്നത്.

‘ എന്റെയും ഷാരൂഖ് ഖാന്റെയും വിജയഗാഥകളാണ് ബോളിവുഡിൽ എന്നും മികച്ചത്. എന്നാല്‍ ഷാരൂഖ് ജിയെ പോലെയായിരുന്നില്ല ഞാന്‍. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം ഒരു കോണ്‍വെന്റ് സ്‌കൂളില്‍ പഠിച്ചയാളാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളും സിനിമ പശ്ചാത്തലമുള്ളവരാണ്. അതേസമയം വലിയ വിദ്യാഭ്യാസമില്ലാത്ത ഞാന്‍ ഹിമാചല്‍പ്രദേശിലെ ഒരു കുഗ്രാമത്തില്‍ നിന്നാണ് എത്തിയത്’, കങ്കണ പറഞ്ഞു.

അതേസമയം, ഇതോടെ നിരവധി പേരാണ് കങ്കണയെ ട്രോളി രംഗത്തെത്തിയത്. ഷാരൂഖ് ഖാന്റെ മാതാപിതാക്കള്‍ സിനിമയില്‍ ഉള്ളവരാണെന്ന് ആരാ പറഞ്ഞത് എന്നായിരുന്നു  പലരുടേയും കമന്റ് .