തിരിച്ചുവരവില്‍ എന്തുകൊണ്ട് വിക്രം; തുറന്നുപറഞ്ഞ് കമല്‍ഹാസന്‍

കമല്‍ ഹാസന്‍ നായകനായെത്തിയ ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമല്‍ ഹാസന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. തിരിച്ചുവരവിനായി എന്തുകൊണ്ടാണ് വിക്രം തിരഞ്ഞെടുത്തത്് എന്നതിന് ഉത്തരം നല്‍കുകയാണ് ഉലകനായകന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ലോകേഷിന്റെ കൈതി കണ്ടു. എനിക്കത് ഒരുപാട് ഇഷ്ടമായി. മാര്‍ക്കറ്റ് മാത്രം നോക്കിയല്ല ഞാന്‍ മുമ്പോട്ട് പോകുന്നത്. ക്വാളിറ്റി എന്നെ ബാധിക്കും. ആദ്യം തെരഞ്ഞെടുത്തത് സംവിധായകനെയാണ്. പിന്നെ ലോകേഷ് എപ്പോഴും പറയും അദ്ദേഹം എന്റെ ആരാധകനാണെന്ന്.

ടെക്നിക്കല്‍ സൈഡ് കൂടി കൂടുതല്‍ വികസിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ കൈതിയെക്കാള്‍ വലിയൊരു സിനിമ ചെയ്യാന്‍ ലോകേഷിനാവും. എന്റെ ഏറ്റവും വലിയ ആരാധകനും വിമര്‍ശകനും ഞാന്‍ തന്നെയാണ്.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.