ആ സിനിമയ്ക്ക്  ശേഷം എനിക്ക് ലാലങ്കിളിനെ കാണുന്നതെ പേടിയായി: കല്യാണി പ്രിയദർശൻ

പ്രിയദർശൻ- ലിസി ദമ്പതികളുടെ മകളായ കല്യാണി തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ തിരക്കിലാണ്. ചിത്രം എന്ന സിനിമ കണ്ടതിനു ശേഷം ലാൽ അങ്കിളിനെ പേടിയായിരുന്നു എന്ന് കല്യാണി ഒരു അവസരത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ അത് വീണ്ടും വൈറൽ ആകുകയാണ്.

Read more

ചിത്രം’ റിലീസാകുമ്പോൾ ഞാൻ തീരെ ചെറിയ കുട്ടിയായിരുന്നു. അതിൽ ലാലങ്കിളും അമ്മയും തമ്മിൽ വഴക്കുണ്ടാക്കി, ഒടുവിൽ അമ്മ കുത്തേറ്റു മരിക്കും. ഇതു കണ്ട ശേഷം ലാലങ്കിൾ വീട്ടിലെത്തിയാൽ എനിക്കു പേടിയാണ്. അത്രയും നാൾ ലാലങ്കിളിനെ കണ്ട് ഓടിച്ചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആർക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോൾ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു എന്നെ മനസ്സിലാക്കി’.