എന്റെ ഏറ്റവും പ്രിയപ്പെട്ട നടനും സംവിധായകനും ഒപ്പം, ഈ സിനിമ നിങ്ങളെ ആരേയും നിരാശപ്പെടുത്തില്ല: കാളിദാസ് ജയറാം

ജയറാമിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിലെത്തി കാളിദാസ് ജയറാം. അച്ഛന്‍ ജയറാം, സത്യന്‍ അന്തിക്കാട്, അനൂപ് സത്യന്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് കാളിദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

തന്റെ ആദ്യ സിനിമയായ കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് തിരിച്ചു പോയി എന്നാണ് കാളിദാസ് ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രത്തില്‍ ജയറാമിന്റെ മകനായി ബാലതാരമായാണ് കാളിദാസ് സിനിമയില്‍ എത്തിയത്.

”കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്തിലേക്ക് തിരിച്ചു പോയ പോലെ തോന്നുന്നു. മാസ്റ്റര്‍ ഫിലിംമേക്കറായ ഇദ്ദേഹം വര്‍ക്ക് ചെയ്യുന്നത് കാണാന്‍ എപ്പോഴും സന്തോഷമാണ്. അതും എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍ മിസ്റ്റര്‍ ജയറാമിനൊപ്പം.”

”വീട്ടില്‍ തിരിച്ചെത്തിയ പോലെ തോന്നി. ഇവരുടെ കൂട്ടുകെട്ടിന്റെ വലിയ ആരാധകനാണ് ഞാന്‍. ഈ സിനിമയും നിങ്ങളെയാരേയും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പാണ്. ഇത് തിയേറ്ററില്‍ കാണുന്നതിനായി കാത്തിരിക്കുന്നു” എന്നാണ് കാളിദാസ് കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Kalidas Jayaram (@kalidas_jayaram)