കടക്കല്‍ ചന്ദ്രന്‍ വരുന്നു, നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ; വണ്ണിന്റെ  വിശേഷങ്ങളുമായി സന്തോഷ് വിശ്വനാഥ്

മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായെത്തുന്ന വണ്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യുമെന്ന് അറിയിച്ച് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്.

കുറച്ചു  ചില ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാന്‍ ബാക്കിയുണ്ട്.  മമ്മൂട്ടി അമല്‍ നീരദിന്റെ പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പ് ‘വണ്ണി’ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും സന്തോഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചിത്രം റിലീസ് ചെയ്യാനാണ് ഇപ്പോള്‍ ഞങ്ങള്‍ നോക്കുന്നത്.  മമ്മൂക്കയുടെ ഇപ്പോഴത്തെ ലുക്ക് സിനിമയുടെ ചിത്രീകരണത്തെ ബാധിക്കില്ല. സന്തോഷ് വിശ്വനാഥ് വ്യക്തമാക്കി.