മൂന്ന് പ്രണയങ്ങള്‍ പൊട്ടി, നാലാമത്തേത് തുടരുന്നു, ഇതും പൊട്ടിപ്പാളീസാവുമോ എന്നറിയില്ല: ഉപ്പും മുളകിലെ ലെച്ചു

‘ഉപ്പും മുളകി’ലെ ലെച്ചുവായെത്തി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് ജൂഹി രുസ്തഗി. താരത്തിന്റെ ഒരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ജൂഹിയുടെ പ്രണയത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് സൈബറിടങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

തന്റെ ആദ്യത്തെ മൂന്ന് പ്രണയങ്ങള്‍ പൊട്ടിപ്പോയി, നാലാമത്തത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതും പൊട്ടിപ്പാളീസാകുമോ എന്നറിയില്ല എന്നാണ് താരം ഒരു അഭിമുഖത്തിനിടെ ജൂഹി പറഞ്ഞത്. അതേസമയം ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന് അവതാരക ചോദിച്ചപ്പോള്‍ അത് രണ്ടും റോവിന്റേതാണെന്നായിരുന്നു ജൂഹിയുടെ മറുപടി. ഡോക്ടറും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ജൂഹി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

പാതി മലയാളിയായ ജൂഹി ചോറ്റാനിക്കര മഹാത്മാ ഗാന്ധി പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കവെയാണ് ഉപ്പും മുളകും എന്ന സീരിയലില്‍ എത്തുന്നത്. ഫാഷന്‍ ഡിസൈന്‍ പഠിച്ച് കൊണ്ടിരിക്കുന്ന ജൂഹി സ്വന്തം വസ്ത്രങ്ങളും ഡിസൈന്‍ ചെയ്യാറുണ്ട്. സീരിയലില്‍ ബാലുവിന്റെയും നീലുവിന്റെയും മകള്‍ ലക്ഷ്മി എന്ന ലെച്ചു ആയാണ് താരം എത്തുന്നത