ജൂഡിനോട് കണ്ടംവഴി ഓടാന്‍ മറുപടി കൊടുത്ത പാര്‍വതിയ്ക്ക് കയ്യടിച്ച് റിമ

അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടതിന് സംവിധായകനും നടനുമായ ജൂഡ് ആന്റണിയ്ക്ക് ചുട്ട മറുപടി നല്‍കിയ പാര്‍വതിയ്ക്ക് നടി റിമ കല്ലിങ്കലിന്റെ കയ്യടി.

പാര്‍വതിയുടെ പേര് പറയാതെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങന്റെ കഥയൊക്കെ പറഞ്ഞായിരുന്നു ജൂഡിന്റെ പോസ്റ്റ്.

ജൂഡ് എഴുതിയത് ഇങ്ങനെ

ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ.

ജൂഡിന്റെ ഈ വിമര്‍ശനം തന്നെക്കുറിച്ചാണ് മനസ്സിലാക്കിയിട്ടാകണം പാര്‍വതിയും വിട്ടുകൊടുത്തില്ല. പാര്‍വതി ട്വിറ്ററില്‍ എല്ലാ മുതലാളിമാര്‍ക്കുമായി എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത മറുപടി ഇങ്ങനെ. ഛങഗഢ ഇതിന്റെ അര്‍ത്ഥം ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ..അത് തന്നെ…

https://www.facebook.com/RimaKallingalOfficial/photos/a.488169577964950.1073741828.311298132318763/1484794098302488/?type=3&theater