രൂപത എന്നാല്‍ 'രൂപ താ', പരിഹാസ ചുവയോടെ ജോയി മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സമകാലിക വിഷയങ്ങളില്‍ മുഖം നോക്കാതെ തന്റേതായ നിലപാടുകള്‍ ശക്തമായി തന്നെ എന്നും പറയുന്നയാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു.ഇപ്പോഴിതാ ക്രിസ്ത്യന്‍ രൂപതകള്‍ക്കെതിരെ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുന്നു അദ്ദേഹം. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് രൂപതകള്‍ക്കെതിരെയുള്ള പരിഹാസ കുറിപ്പ്.

“ഇടവക എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍ രൂപതാ അതിരുപതാ എന്നൊക്കെ കേട്ടപ്പോല്‍ ആദ്യം ഒന്നും മനസ്സിലായില്ല ഇപ്പൊ മനസിലായി രൂപ താ എന്നാണന്ന്” ജോയി കുറിച്ചു. എറണാകുളം- അങ്കമാലി അതിരൂപത ഭൂമി വിവാദവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൂടാറാതെ നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ജോയി മാത്യുവിന്റെ ഈ പരാമര്‍ശം.

ജോയി മാത്യുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

ഇടവക എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കും
മനസ്സിലാക്കാന്‍ എളുപ്പമുണ്ടായിരുന്നു
എന്നാല്‍
രൂപതാ
അതിരൂപതാ
എന്നൊക്കെ കേട്ടപ്പോള്‍ ആദ്യം ഒന്നും മനസ്സിലായില്ല
ഇപ്പൊ മനസ്സിലായി “രൂപ താ ”
എന്നാണു
ഇവര്‍ പറയുന്നതെന്ന്-
ഞാന്‍ ഒരു രൂപ പോലും
തരില്ല കാരണം ഞാന്‍
ഒരു രൂപതയിലും
ഇല്ല –
മാത്രമല്ല ഇവര്‍ പറയുന്ന ആളേ അല്ല നമ്മുടെ യേശു
നമ്മുടെ യേശു
കയ്യില്‍ ചമ്മട്ടിയുമായി വന്ന് ദേവാലയങ്ങളിലിരിക്കുന്ന കള്ളക്കച്ചവടക്കാരെ
അടിച്ചോടിക്കുന്നവനാണു-
നമ്മുടെ യേശുവിനു സഞ്ചരിക്കാന്‍ കഴുതപ്പുറം
അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാര്‍ക്ക് സഞ്ചരിക്കാന്‍ വോള്‍വോ
എന്നിട്ടും
പറയുന്നു രൂപ താ….രൂപ താ

https://www.facebook.com/JoyMathew4u/photos/a.299429403549906.1073741829.297023480457165/891941757631998/?type=3&theater