ആടിലെ ഷാജി പാപ്പനേക്കാൾ എനിക്ക് ഇഷ്ടമായ കഥാപാത്രം, അതൊരു മാജിക് ആയിരുന്നു; വെളിപ്പെടുത്തലുമായി ജയസൂര്യ

തന്റെ നൂറാമത്തെ ചിത്രമായ “സണ്ണി”യുടെ ഷൂട്ടിംഗ് തിരക്കിലാണ് ജയസൂര്യ.   രഞ്ജിത് ശങ്കറിനൊപ്പം നടന്‍ വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകർക്ക്  വലിയ പ്രതീക്ഷകളാണുളളത്.

ഇപ്പോഴിതാ രണ്ടു പതിറ്റാണ്ടിലേറെയായി മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം താൻ  ഹൃദയത്തോട് ചേര്‍ത്ത് വെച്ച  ഒരു കഥാപാത്രത്തെ കുറച്ചു പറയുകയാണ് .

ഞാന്‍ ചെയ്ത ട്രാന്‍സ് വുമണ്‍ മേരിക്കുട്ടി എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ഞാന്‍ അവളെ സ്‌ക്രീനില്‍ കാണുമ്പോഴെല്ലാം അവള്‍ എന്നെ അതിശയിപ്പിക്കുന്നു. അത് എങ്ങനെ തോന്നുന്നുവെന്ന് വിശദീകരിക്കാനാകില്ല. അതൊരു മാജിക് ആയിരുന്നു. എന്റെ മറ്റു കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജയസൂര്യയ്ക്ക് അത് വീണ്ടും അവതരിപ്പിക്കാന്‍ കഴിയും”-ജയസൂര്യ പറഞ്ഞു.