രണ്ടായിരം പേരെങ്കിലും ദിവസവും ഒപ്പം നിന്ന് ഫോട്ടോയെടുക്കാറുണ്ട്, താരമാണെന്ന് മസിലുപിടിച്ചാല്‍ ഈ സന്തോഷം കിട്ടുമോ? - ജയസൂര്യ

 

സ്റ്റാര്‍ഡം തലവേദനയാണെന്നും കൂടുതല്‍ ആളുകളുമായി ഇടപഴകി ജീവിക്കുന്നതാണ് തനിയ്ക്ക് താല്‍പര്യമെന്നും നടന്‍ ജയസൂര്യ. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ കാഴ്ച്ചപാടുകള്‍ വിശദീകരിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ അമ്പലത്തിലെ പൂരം.

മറ്റെല്ലാ ജോലികളില്‍ നിന്നും ഒഴിവായി ഉത്സവത്തിന്റെ എട്ടു ദിവസങ്ങളിലും ഞാന്‍ അവിടെയെത്തും. ലക്ഷകണക്കിന് ആളുകളാണ് അവിടെ ഉത്സവത്തിനെത്തുന്നത്. അതില്‍ ദിവസവും ഏകദേശം രണ്ടായിരം ആളുകളെങ്കിലും ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ട്.

Read more

എന്നാല്‍ ഉത്സവപ്പറമ്പിലെ തിരക്കിനിടയില്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്ത് കഷ്ടപ്പെടില്ലേ എന്നൊക്കെ കൂട്ടുകാര്‍ ചോദിക്കും. പക്ഷേ തുറന്നു പറഞ്ഞാല്‍ ഉള്ളിന്റെയുള്ളില്‍ ഞാനതെല്ലാം ആസ്വദിക്കുന്നു. താരമാണെന്ന് മസിലുപിടിച്ചിരുന്നാല്‍ ഈ സന്തോഷമൊക്കെ അനുഭവിക്കുന്നതെങ്ങനെയാണ് ജയസൂര്യ ചോദിക്കുന്നു.