'സിനിമകളുടെ കാര്യത്തില്‍ ഞാനെപ്പോഴും 'ചൂസിയാണ്', പക്ഷെ അവയുടെ വിധി എന്റെ കൈയില്‍ അല്ല'

മലയാള സിനിമയില്‍ ജയറാം എത്തിയിട്ട് മൂന്നു പതിറ്റാണ്ടുകളായി. അന്യഭാഷയില്‍ അദ്ദേഹം ഇപ്പോള്‍ തിളങ്ങിക്കൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹത്തിന്റെ സിനിമകള്‍ പരാജയപ്പെടുന്നത് കൊണ്ടാണോ അദ്ദേഹം അന്യഭാഷകളിലേക്ക് ചേക്കേറുന്നത് എന്ന ചോദ്യം പ്രസക്തമാണ്. തമിഴ്, തെലുങ്ക് സിനിമകളില്‍ ജയറാം എന്ന നടന്‍ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായുള്ള സിനിമകളുടെ പരാജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയറാം കൊച്ചി ടൈംസിന് നല്‍കിയ മുറപിടി താന്‍ സിനിമകളുടെ കാര്യത്തില്‍ എപ്പോഴും ചൂസിയാണ് എന്നാണ്. “വളരെ ഫില്‍റ്റര്‍ ചെയ്തിട്ടാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത് പക്ഷെ അവയുടെ ജയപരാജയങ്ങള്‍ നമ്മുടെ കൈയില്‍ അല്ലല്ലോ. പ്രേക്ഷകരുടെ കൈയിലാണ് അവയെല്ലാം. സിനിമ വിജയിക്കണമെങ്കില്‍ കുറച്ചു ഭാഗ്യവും വേണം”.

മകന്റെ നായകനായുള്ള അരങ്ങേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയറാം പറഞ്ഞത് ഇങ്ങനെ

മാര്‍ച്ചോടെ പൂമരം റിലീസാകും എന്നാണ് അറിയുന്നത്. സിനിമ എപ്പോഴും അവന്റെ പാഷനായിരുന്നു. സത്യേട്ടന്റെ പിന്നാലെ എനിക്കും അഭിനയിക്കണമെന്ന് പറഞ്ഞ് കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ വേഷം നേടിയെടുത്തത് അവന്‍ തന്നെയായിരുന്നു. നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് അവന്റെ ആഗ്രഹം. അതിനായി ഒന്നു രണ്ടു വര്‍ഷങ്ങള്‍ കാത്തിരിക്കുന്നതില്‍ കുഴപ്പമില്ല.

ഇത്രയും കാലം തെലുങ്കിലേക്ക് പോകാതിരുന്നതിന് കാരണമായി ജയറാം പറയുന്നത് തനിക്ക് ആ ഭാഷയില്‍ ആത്മവിശ്വാസം ഇല്ലായിരുന്നു എന്നാണ്. ഇപ്പോള്‍ ബാഗമതിക്കായി ഡബ്ബ് ചെയ്തിരിക്കുന്നത് താന്‍ തന്നെയാണ്.