ഒരിക്കല്‍ മെലിഞ്ഞിട്ട് ബീഡി ഒക്കെ വലിച്ചു കൊണ്ട് ഒരാള്‍ കാണാന്‍ വന്നു, പേര് സലിംകുമാര്‍, മോണോ ആക്ട് പഠിപ്പിക്കണം എന്നായിരുന്നു ആവശ്യം: ജയരാജ് വാര്യര്‍

നടന്‍ സലിം കുമാര്‍ മോണോ ആക്ട് പഠിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ട് വന്നതിനെ കുറിച്ച് നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍. ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെയാണ് താരം സംസാരിച്ചത്. യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മത്സരിക്കാന്‍ ഒരു മോണോ ആക്ട് പറഞ്ഞു തരണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം എന്നാണ് ജയരാജ് പറയുന്നത്.

ഒരിക്കല്‍ മെലിഞ്ഞിട്ട് ബീഡി ഒക്കെ വലിച്ചു കൊണ്ട് ഒരാള്‍ കാണാന്‍ വന്നു പറവൂര്‍ ആണ് വീട്, പേര് സലിം കുമാര്‍ എന്നു പറഞ്ഞു. അദ്ദേഹത്തിന്റെ വീടിനടുത്തെ ക്ഷേത്രത്തില്‍ താന്‍ പ്രോഗ്രാം ചെയ്തിട്ടുണ്ടത്രേ, യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മത്സരിക്കാന്‍ ഒരു മോണോ ആക്ട് പറഞ്ഞു തരണമെന്നതായിരുന്നു ആവശ്യം.

താന്‍ ചില ഐറ്റങ്ങള്‍ കാണിച്ചു കൊടുത്തു. ഒടുക്കം സലിം തന്റെ തന്നെ പ്രശസ്ത ഐറ്റമായ “കള്ളന്‍” എന്ന കവിതയുടെ അവതരണം കാണിച്ചു തന്നു തന്നെ ഞെട്ടിച്ചു. ആ ഐറ്റം യൂണിവേഴ്സിറ്റി കലോത്സവത്തില്‍ അവതരിപ്പിച്ചു ഫസ്റ്റ് പ്രൈസ് നേടുകയും ചെയ്തു. സലിം കുമാര്‍ പിന്നീട് സിനിമാ നടനായി ദേശീയ പുരസ്‌കാരവും നേടി.

ഇപ്പോഴും ങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും ജയരാജ് വാര്യര്‍ പറഞ്ഞു. മിമിക്രി കലാകാരന്‍മാരാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ രണ്ട് പയ്യന്‍മാരില്‍ ഒരാളോട് തനിക്ക് ഒരു കലാകാരന്റെ മുഖമുണ്ട്. വലിയൊരു നടനാവും ഭാവിയില്‍ എന്ന് പറഞ്ഞിരുന്നതായും അത് ജയസൂര്യ ആയിരുന്നുവെന്നും നടന്‍ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന പയ്യന്‍ സംവിധായകന്‍ ജിസ് ജോയ് ആണെന്ന് താരം പറഞ്ഞു.