അതില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരായാല്‍ നന്നായിരിക്കും: കാര്‍ത്തിക് സുബ്ബരാജ്

തമിഴ് സിനിമാ രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന സംവിധായകരില്‍ ഒരാളാണ് കാര്‍ത്തിക് സുബ്ബരാജ്. മലയാളത്തില്‍ തന്റെ നിര്‍മ്മാണ കമ്പനിയിലൂടെ താരം എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകര്‍. ഇപ്പോഴിതാ കാര്‍ത്തിക് നിര്‍മ്മിക്കുന്ന അറ്റന്‍ഷന്‍ പ്ലീസ് എന്ന സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്.

‘മഹാന്‍’ സിനിമയുടെ മലയാളെ റീമേക്ക് ഉണ്ടെങ്കില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരായാല്‍ നന്നായിരിക്കും എന്നാണ് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞത്.

‘നിരവധി മലയാളം സിനിമകള്‍ എനിക്ക് പ്രചോദനമായിട്ടുണ്ട്. എന്റെ സംവിധാനത്തിലും എഴുത്തിലും അത് പ്രതിഭലിച്ചിട്ടുമുണ്ട്. മലായളം സിനിമകള്‍ക്ക് ഒരു ഭംഗിയുണ്ട്, അത് ഞങ്ങള്‍ എപ്പോഴും സംസാരിക്കാറുണ്ട്. അത്തരത്തില്‍ കുറച്ച് സിനിമകള്‍ ഞങ്ങള്‍ നിര്‍മ്മിക്കണം എന്നു കരുതിയിരുന്നു.

അങ്ങനെ ഒരു ആശയം മനസില്‍ കിടക്കുമ്പോഴാണ് ‘അറ്റന്‍ഷന്‍ പ്ലീസ്’ എന്ന സിനിമ ഞങ്ങളുടെ സുഹൃത്ത് വഴി അറിയുന്നതും കാണാന്‍ ഇടയാകുന്നതും. സ്റ്റോണ്‍ ബെഞ്ച് ആരംഭിച്ചതിന് ശേഷം ഞങ്ങള്‍ ഒരു മലയാളം സിനിമയെ കുറിച്ച് ആലോചിച്ചിരുന്നു. ‘അറ്റന്‍ഷന്‍ പ്ലീസ്’ വന്നതോടെ മനസിലായി മലയാളത്തിലേക്ക് വരാനുള്ള സമയം ഇതാണ് എന്ന്’, കാര്‍ത്തിക് പറഞ്ഞു.