ഭൂതകാലത്തെ വരെ വലിച്ച് കീറി, ചൊറി കുത്തിയിരിക്കുന്നവര്‍ റിവ്യു ഇടുന്നത് ശരിയല്ല'; ഷെയ്ന്‍ നിഗം

ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ ഷെയ്ന്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ്  ബര്‍മുഡ. ചിത്രം ആഗസ്റ്റ് മാസം 19ന് തിയേറ്ററുകളില്‍ എത്തും. കോമഡി എന്റെര്‍ടെയ്‌നര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ബര്‍മുഡ. ഇപ്പോഴിതാ, സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ നിഗം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ചുമ്മ ചൊറി കുത്തിയിരിക്കുന്നവര്‍ റിവ്യു ഇട്ട് സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി നല്‍കുന്നുവെന്നാണ് ഷെയ്ന്‍ പറയുന്നത്. ‘ഞാന്‍ ഉല്ലാസം ഇറങ്ങിയ സമയത്ത് ഇത്തരത്തില്‍ ഡീഗ്രേഡിങ് നടത്തുന്ന ഒരാള്‍ക്ക് എതിരെ പ്രതികരിച്ചിരുന്നു.’ ഉല്ലാസം സിനിമയുടെ റിലീസ് ദിവസം ഞാന്‍ റിവ്യു അടിച്ച് നോക്കിയപ്പോള്‍ ഒരാള്‍ ഉല്ലാസത്തെ കുറിച്ച് മോശമായി ഡീഗ്രേഡ് ചെയ്ത് റിവ്യുവിട്ട് ഞാന്‍ കണ്ടിരുന്നു. ഇയാള്‍ മുമ്പ് ഭൂതകാലം സിനിമയെ വരെ വലിച്ചുകീറിയിരുന്നു.’

‘അന്ന് മുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ഈ റിവ്യു ഇടുന്നവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലല്ലോ.’ഒന്നും ചെയ്യാത്തവര്‍ അല്ലെങ്കില്‍ ചുമ്മ ചൊറിയും കുത്തിയിരിക്കുന്നവരെല്ലാം ഇങ്ങനെ പോയി റിവ്യു ഇടാന്‍ തുടങ്ങിയാല്‍ എങ്ങനെ ശരിയാകും. ഒരാളല്ല ഇതുപോലെ കുറേപ്പേരുണ്ട്. എന്നാല്‍ പിന്നെ അവനൊരെണ്ണം ചെയ്ത് കാണിച്ച ശേഷം വിമര്‍ശിക്കാന്‍ വരണം.’

‘പൈസ വാങ്ങി റിവ്യു ചെയ്യുന്നവരുണ്ട്. ഇവര്‍ ഒരു വൈറസാണ്. ഉല്ലാസത്തിനെ വളരെ മോശമായി ടാര്‍ഗെറ്റ് ചെയ്ത് അടിച്ചപോലെ എനിക്ക് തോന്നി’ ഷെയ്ന്‍ നിഗം പറഞ്ഞു.