'മരണ സ്ഥലത്ത് പരിചയമുള്ള ആളുകളെ കണ്ടാൽ ചിരിച്ചാൽ മഹാ അപരാധം, ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ ഡബിൾ ഓക്കെ'; റിനി ആൻ ജോർജ്

മലയാളത്തിന്റെ പ്രിയ നടൻ സലിംകുമാറിന്റെ സംസ്കാര ചടങ്ങിനെത്തിയപ്പോൾ ചിരിച്ചുകൊണ്ട് ആളുകളെ അഭിസംബോധന ചെയ്ത നടി റിനി ആൻ ജോർജിന് സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനമായിരുന്നു നേരിട്ടത്. ഇപ്പോഴിതാ റിനി തന്നെ തനിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

മരണ സ്ഥലത്ത് പരിജയമുള്ള ആളുകളെ കണ്ടാൽ ചിരിച്ചാൽ മഹാ അപരാധമാണെന്നും ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ ഡബിൾ ഓക്കെ എന്നും റിനി ആൻ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. വളരെ ചെറിയ, ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്നം ആണ് എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ റിനി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ വളരെ ചെറുപ്പം മുതൽ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്…വളരെ ചെറിയ, ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്നം ആണ്…മഹാ അപരാധം ആണ്… ഉദാഹരണത്തിന് കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിജയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ… എന്നാൽ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ… കൂടെ നിന്ന് സെൽഫി എടുക്കൽ, റീൽസ് എടുക്കൽ അങ്ങനെ പലതും കാണാം…നാടകമേ ഉലകം…

Latest Stories

'പശ്ചിമേഷ്യൻ സമാധാനക്കരാർ അന്തിമഘട്ടത്തിൽ': രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഒപ്പുവെക്കും: ഡൊണാൾഡ് ട്രംപ്

'നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെ, സിഎംആർഎൽ നൽകിയ രാഷ്ട്രീയ സംഭാവനയിലും അന്വേഷണം വേണം'; ജോൺ ബ്രിട്ടാസ്

സ്കിൽ യൂണിവേഴ്സിറ്റികളുടെ കാലത്ത് കേരളം നേരിടുന്ന നിശബ്ദ പ്രതിസന്ധി: നൈപുണ്യ വികസനത്തിന്റെ തെറ്റായ ദിശാസൂചി

കേരള റീട്ടെയ്ല്‍ കോണ്‍ക്ലേവ് ജൂണ്‍ 12-ന് കൊച്ചിയില്‍; സ്‌പൈസ് കോസ്റ്റ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും

കുപ്പിവെള്ളത്തിൽ മാലിന്യം; വെള്ളം കുടിച്ച യുവാവ് ആശുപത്രിയിൽ; കുപ്പിയെത്തിയത് തമിഴ്‍നാട്ടിൽ നിന്ന്

കെഎസ്ആര്‍ടിസി ബസിലെ സൗജന്യ യാത്ര; വനിതകള്‍ക്ക് നല്‍കുക ഡമ്മി ടിക്കറ്റ്, 500 ബസുകള്‍ അധികമായി വേണ്ടിവരുമെന്ന് കണക്കുകൂട്ടൽ

കാലവർഷം ശക്തമാകുന്നു ; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ

അവിഹിത ബന്ധം ആരോപിച്ച് വീരപ്പന്റെ അഭിമുഖം; മാനനഷ്ടത്തിന് 10 ലക്ഷം സൺടിവി നൽകണം, 28 വർഷത്തെ പോരാട്ടത്തിൽ സുകന്യക്ക് നീതി

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്, വയനാട്ടില്‍ ഇന്ന് ഉന്നതതലയോഗം

മാസപ്പടിക്കേസിൽ പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം, എട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ്