ഗുഡ്‌ലിസ്റ്റിലുണ്ട്, ഒന്ന് ഒറ്റയ്ക്ക് കാണണം എന്നായിരുന്നു ആവശ്യം; ബോളിവുഡ് നായക നടനെതിരെ ഇഷ

 

പ്രമുഖ ബോളിവുഡ് നടനെതിരെ ആരോപണവുമായി നടി ഇഷാ കോപികര്‍. നടന്‍ തന്നെ ഒറ്റയ്ക്ക് കാണണമെന്നാവശ്യപ്പെട്ടതായാണ് ഇഷ വെളിപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇഷ തനിക്ക് നേരിട്ട മോശം അനുഭവം പങ്കുവച്ചത്.

 

2000-ത്തിന്റെ പകുതിയോടെയാണ് ഈ സംഭവം നടന്നത്. പ്രശസ്തനായ ഒരു നിര്‍മാതാവ് വിളിക്കുകയും, ആ സമയത്ത് ചെയ്യാനിരുന്ന സിനിമയുടെ നായകന്റെ ഗുഡ് ലിസ്റ്റില്‍ എന്റെ പേരുണ്ടെന്ന് പറയുകയും ചെയ്തു. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്ക് ആദ്യം മനസിലായില്ല. ഞാന്‍ ഉടന്‍ തന്നെ ആ നായകനെ വിളിച്ചു. അപ്പോഴാണ് ഒറ്റയ്ക്ക് അവിടേക്ക് ചെല്ലണമെന്ന് അയാള്‍ ആവശ്യപ്പെട്ടത്. ഇത് കേട്ടതോടെ ഞാന്‍ ആകെ തളര്‍ന്നു പോയി. നിര്‍മാതാവിനെ ഉടനെ തന്നെ വിളിച്ച് ഞാന്‍ ആ സിനിമയില്‍ നിന്നും പിന്‍മാറി.

ഞാന്‍ കരുതുന്നത് കഴിവിലാണ് കാര്യമെന്നാണ് . പക്ഷേ, ഇവിടെ സംഭവിക്കുന്നത് ഹീറോയുടെ ?ഗുഡ് ബുക്കില്‍ കയറുന്നതിലാണ് കാര്യമെന്നതിലാണ്. ഗുഡ് ബുക്ക് എന്നുപറയുന്നത് ഇതൊക്കെ തന്നെയാണ്. തന്നെ സംബന്ധിച്ചിടത്തോളം ജീവിതമാണ് ജോലിയേക്കാള്‍ വലുത്.

1998-ല്‍ പുറത്തിറങ്ങിയ ‘ ഏക് ഥാ ദില്‍ ഏക് ഥി ധഡ്കന്‍’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഇഷ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങള്‍ ചെയ്തു. തമിഴില്‍ വിജയ്‌യുടെ നായികയായെത്തിയ ‘ നെഞ്ചിനിലേ’ വന്‍ ഹിറ്റായിരുന്നു.